വാഴമുട്ടം: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമണ്‍ മേഖല വാര്‍ഷിക സമ്മേളനം നവംബര്‍ എട്ടിന് വാഴമുട്ടം മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ച് നടക്കും.തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഓ സി വൈ എം 2015-2016 പ്രോജക്ടുകളുടെ ഉദ്ഘാടനം യുവജന പ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ പി വൈ ജസ്സന്‍ നിര്‍വ്വഹിക്കും.കേന്ദ്ര ട്രഷറര്‍ ജോജി പി തോമസ്സ് മുഖ്യ അതിഥി ആയിരിക്കും ‘സ്‌നേഹസാക്ഷ്യം’ട്രയ്‌നിംഗ് ടീം ക്ലാസ്സിന് നേത്യത്ത്വം നല്‍ക്കും.സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫാ കെ വി പോള്‍, ഭദ്രാസനാ കൗണ്‍സില്‍ അംഗം ഫാ തോമസ്സ് കെ ചാക്കോ കേന്ദ്ര-ഭദ്രാസനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേത്യത്ത്വം നല്‍ക്കും