ഫാ. പി. ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കലാമത്സരം 2015

arts flex 2015

മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 7 -ാമത് റവ. ഫാ. പി. ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കലാമത്സരം 2015 നവംബർ 10 ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും.

സംഗീതം, സമൂഹഗാനം, ബ്രെയിന് ട്വിസ്റ്റർ, സംവാദം, മാർഗ്ഗംകളി എന്നിവയാണ് മത്സരയിനങ്ങൾ

• സംഗീതം : 3 മിനിറ്റ് (ക്രിസ്തീയ ആശയമുള്ളത്, ഒരു യൂണിറ്റില് നിന്നും 2 അംഗങ്ങൾക്ക് പങ്കെടുക്കാം)- ഒന്നാം സമ്മാനം 1001 രൂപ, രണ്ടാം സമ്മാനം 701 രൂപ.

• സമൂഹഗാനം : പരമാവധി 3 പേർ അടങ്ങിയ ഒരു ടീം (ഒരു യൂണിറ്റില് നിന്നും 2 ടീമുകള്ക്ക് പങ്കെടുക്കാം, ഓര്ത്തഡോക്സ് ആരാധന ക്രമങ്ങളിലെ ഏതു സംഗീതവും ഉപയോഗിക്കാം)- ഒന്നാം സമ്മാനം 1501 രൂപ, രണ്ടാം സമ്മാനം 1001 രൂപ.

• ബ്രെയിന് ട്വിസ്റ്റർ : അഞ്ച് റൌണ്ട്സ് അടങ്ങിയ മത്സരം (പരമാവധി 4 പേർ അടങ്ങിയ ഒരു ടീമിന് ഒരു യൂണിറ്റിൽ നിന്നും പങ്കെടുക്കാം)- ഒന്നാം സമ്മാനം 2001 രൂപ, രണ്ടാം സമ്മാനം 1201 രൂപ.

• സംവാദം : 2 അംഗങ്ങൾ അടങ്ങിയ ഒരു ടീമിന് ഒരു യൂണിറ്റില് നിന്നും പങ്കെടുക്കാം- ഒന്നാം സമ്മാനം 1501 രൂപ, രണ്ടാം സമ്മാനം 1001 രൂപ

• മാർഗ്ഗംകളി : 14 നും 24 നും ഇടയിൽ പ്രായമുള്ള 8 പേർ അടങ്ങിയ ഒരു ടീമിന് ഒരു യൂണിറ്റില് നിന്നും പങ്കെടുക്കാം- ഒന്നാം സമ്മാനം 3001 രൂപ.

13 വയസ്സ് പൂര്ത്തി്യായ ആത്മീയ സംഘടനയിലേതിലെങ്കിലും പ്രവർത്തിക്കുന്ന യുവതി യുവാക്കൾക്ക്‌ ഇടവകയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ആത്മീയ സംഘടനയിൽ പ്രവർത്തിക്കുന്നവർ ഇടവക വികാരിയുടെയും സ്കൂളിൽ/ കോളേജിൽ പഠിക്കുന്നവർ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രവും മത്സരത്തിനു മുൻപ് ഹാജരാക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്നതിനു ഒരു യൂണീറ്റിന് 50 രൂപ രജിസ്ട്രേഷൻ ഫീ ആയിരിക്കും.
സംഗീതം, സമൂഹഗാനം, ബ്രെയിന് ട്വിസ്റ്റർ, സംവാദം എന്നീ മത്സരങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് വ്യക്തിഗതട്രോഫിയും ക്വാഷ് അവാര്ഡും മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് വ്യക്തിഗതട്രോഫിയും ക്വാഷ് അവാര്ഡും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
+91 9544318262, +919656871620
www.ststephensocymkattanam.blogspot.in