കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനിപ്പള്ളിയുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് ഓര്‍ത്തഡോക്‌സ് സഭ.
ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്‌തു യാക്കോബായ വിഭാഗം നല്‍കിയ അപ്പീല്‍ പ്രാഥമിക വാദത്തില്‍തന്നെ സുപ്രീം കോടതി തള്ളുകയും യാക്കോബായ വിഭാഗത്തിന് കോടതി ഏര്‍പ്പെടുത്തിയ ശാശ്വതനിരോധനം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ 1934- ലെ സഭാ ഭരണഘടന ഈ ഇടവകയ്‌ക്ക് ബാധകമാണെന്ന കോടതി വിധി നടപ്പിലാക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. വിധി നടപ്പിലാക്കുന്നതിനു കാലവിളംബം വരുത്തരുതെന്നും ബാവ പറഞ്ഞു.