ചരിത്രദൗത്യം പൂർത്തിയായി : സജു അച്ചൻ അഭിമാനത്തോടെ മടങ്ങുന്നു

saju achen

കുവൈറ്റ്‌ :സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവക വികാരി ഫാ. സജു ഫിലിപ്പ് കുവൈറ്റിനോട്  വിട പറയുന്നു .കഴിഞ്ഞ നാല് വർഷമായി കുവൈറ്റിൽ സേവനം അനുഷ്ഠിച്ച  അദ്ദേഹം ഒക്ടോബർ രണ്ടാം വാരം കുവൈറ്റിൽ നിന്ന് യാത്രയാകുന്നു . ഇപ്പോൾ സെന്റ്‌ സ്റ്റീഫൻസ് ഇടവകയിൽ  വികാരിയായിരുന്ന അദ്ദേഹം ഇതിനു മുമ്പ് കുവൈറ്റ്‌ സെന്റ്‌ ബേസിൽ  ഇടവകയിലും വികാരിയായി സേവനം അനുഷ്ടിച്ചിരുന്നു .ഈ രണ്ടു ഇടവകകളിലും രൂപീകരണം മുതൽ ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ചതും ഇടവക കെട്ടിപ്പടുക്കുനതിലും അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ് . ഭാരതത്തിന്‌ പുറത്തുള്ള രണ്ടു ഇടവകകളുടെ ആരംഭത്തിനും ആദ്യ കുർബാനയ്ക്കും പ്രധാന പങ്കു വഹിച്ചു എന്ന അപൂർവ ബഹുമതിക്കും ഈ യുവ വൈദികൻ അർഹനായി .
     2011 സെപ്റ്റംബർ മാസത്തിലാണ് സജു അച്ചൻ കുവൈറ്റിൽ എത്തുന്നത് .സെന്റ്‌ ബേസിൽ  ഇടവക രൂപീകരണത്തിനായി കൽക്കട്ട  ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത തീരുമാനം കൈക്കൊണ്ടപ്പോൾ നേതൃത്വം നൽകുവാനുള്ള ചരിത്ര നിയോഗം ഏല്പിച്ചത്  ഭദ്രാസനത്തിലെ യുവ വൈദികനായ ഫാ. സജു ഫിലിപ്പിനെ ആയിരുന്നു .പ്രായത്തിലും പരിചയ സമ്പത്തിലും മുതിര്ന്ന പല വൈദികർ ഉണ്ടായിട്ടും പുതിയ ഇടവകയുടെ വെല്ലുവിളികൾ നേരിടുവാൻ സജു അച്ചന് സാധിക്കും എന്ന ഉറപ്പ് ഭദ്രാസനാധിപന് ഉണ്ടായിരുന്നു . ഓർത്തഡോൿസ്‌ വൈദിക സെമിനാരിയിൽ നിന്ന് മികച്ച വിദ്യാർഥിക്കുള്ള ബഹുമതി നേടി 2009-ൽ പഠനം പൂർത്തിയാക്കിയ  ഫാ. സജു ഫിലിപ്പ് പുതിയ ഇടവകയ്ക്കുള്ള ദൈവ നിയോഗം ധൈര്യപൂർവ്വം ഏറ്റെടുത്തു .
         2011 ഒക്ടോബർ 1- ന്   സെന്റ്‌ ബേസിൽ ഇടവകയിൽ ആദ്യമായി ഫാ. സജു ഫിലിപ്പ് വിശുദ്ധ കുർബാന അർപ്പിച്ചു .
 ഇടവകയിലെ  യുവജന പ്രസ്ഥാനം ,സണ്ടേസ്കൂൾ ,മർത്തമറിയ സമാജം ,ഗായക സംഘം , ശുശ്രൂഷക സംഘം എന്നിവയുടെ രൂപികരണത്തിലും  വളർച്ചയിലും  കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു .ചുരുങ്ങിയ കാലം കൊണ്ട് വിവിധ സംഘടനകളെ വളർത്തി എടുത്തതിൽ അദ്ധേഹത്തിന്റെ നേതൃപാടവം അഭിനന്ദനീയം ആയിരുന്നു .
   സെന്റ്‌ സ്റ്റീഫൻസ്  ഇടവക രൂപീകരിയ്ക്കുവൻ ഇടവക മെത്രാപൊലിത്ത തീരുമാനം കൈക്കൊണ്ടപ്പോഴും വികാരിയായി മനസ്സിൽ ആദ്യം ഓടിയെത്തിയ പേര് സജു അച്ചന്റെത് ആയിരുന്നു .ഓർത്തഡോൿസ്‌ സഭയുടെ നാലാം പള്ളിയായി സെന്റ്‌ സ്റ്റീഫൻസ്  ഇടവക 2014 ജനുവരി 1ന്  അടൂർ-കടമ്പനാട് ഭദ്രാസനാധിപന് ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപൊലിത്തയുടെ സാന്നിധ്യത്തിൽ സജു അച്ചൻ അർപ്പിച്ച വിശുദ്ധ കുർബാനയിൽ കൂടെ ആരംഭമായി . ചുരുങ്ങിയ സമയം കൊണ്ട് 392 കുടുംബങ്ങൾ അടങ്ങുന്ന ഇടവകയായി വളർത്തുവാൻ സഹു അച്ചന്റെ  നേതൃത്വത്തിന് കഴിഞ്ഞു .ഈ കാലയളവിൽ യുവജന പ്രസ്ഥാനം ,സണ്ടേസ്കൂൾ ,മർത്തമറിയ സമാജം ,ഗായക സംഘം, ശുശ്രൂഷക സംഘം എന്നി വിവിധ സംഘടനകളെ വളർത്തി എടുത്തതിൽ അദ്ധേഹത്തിന്റെ നേതൃപാടവം അഭിനന്ദനീയം ആയിരുന്നു .
      കുവൈറ്റിൽ എത്തി മൂന്ന് വർഷം  പൂർത്തിയാക്കിയ അവസരത്തിൽ തിരികെ വിളിക്കുവാനുള്ള തീരുമാനം കൽക്കട്ട  ഭദ്രാസനത്തിൽ നിന്ന് ഉണ്ടായെങ്കിലും ഇടവക അംഗങ്ങളുടെ നിരന്തരമായ അഭ്യർത്ഥന പരിഗണിച്ച പരിശുദ്ധ കാതോലിക്ക ബാവ ഒരു വര്ഷം കൂടി കാലാവധി നീട്ടി നൽകി .
  കുവൈറ്റ്‌ എപിസ്കോപൽ  ചർച്ചസ് ഫെല്ലോഷിപിന്റെ പ്രസിഡന്റ്‌ ആയും ഇക്കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു .ചിട്ടയായ വ്യക്തി ജീവിതം,നിഷ്ഠയായ പ്രാർത്ഥനാ ജീവിതം,സ്വർഗീയ ആരാധനയെ ധ്വനിപ്പിക്കുന്ന സ്വര മാധുരി , ക്രന്തദർശിത്വം , കൃത്യമായ നേതൃ പാടവം , ആരാധന പാന്ഡിത്യം എന്നിവ സജു അച്ചനെ  സമകാലീരലിൽ നിന്ന് വ്യത്യസ്തനാക്കി .തന്റെ പ്രവർത്തന പന്ധാവിനെ അവിസ്മരണീയമാക്കിയാണ്   അദ്ദേഹം കുവൈറ്റിൽ നിന്ന് മടങ്ങുന്നത് .
– സജു തോമസ് സ്റ്റീഫന്‍