കുവൈറ്റ് : ‘ഉയരത്തിലുള്ളത് അന്വേഷിപ്പിൻ’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവക സണ്ഡേസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച അവധിക്കാല ബൈബിൾ ക്ലാസുകൾക്ക് (ഓ.വി.ബി.എസ്.) സമാപനം കുറിച്ചു.
മഹാഇടവക വികാരി ഫാ. രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ, ജൂലൈ 16, വ്യാഴാഴ്ച്ച വൈകിട്ട് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ സൺഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ് സ്വാഗതവും, ഓ.വി.ബി.എസ്. സൂപ്രണ്ട് ജോൺ പി. എബ്രഹാം നന്ദിയും ആശംസിച്ചു.
ഓ.വി.ബി.എസ്. ഡയറക്ടർ ഫാ. മാത്യു സഖറിയ, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ എന്നിവർ പ്രസംഗിച്ചു. ഓ.വി.ബി.എസ്. ഡെപ്യൂട്ടി സൂപ്രണ്ട് ജേക്കബ് പി. കോശി റിപ്പോർട്ട് അവതരിപ്പിച്ചു. ഓ.വി.ബി.എസ്. സ്റ്റാർ-2015 ആയി ഐറിൻ സൂസൻ രാജേഷിനെയും, സ്റ്റാർ റണ്ണർ-അപ്പായി ഫെബിൻ ജോൺ ബിജു വിനെയും തെരഞ്ഞെടുത്തു.
ഇടവക ആക്ടിംഗ് ട്രഷറാർ മാത്യു സഖറിയ, ആക്ടിംഗ് സെക്രട്ടറി ജേക്കബ് തോമസ്, സണ്ഡേസ്ക്കൂൾ അഡ്വൈസർ പി.സി. ജോർജ്ജ്, സെക്രട്ടറി സിസിൽ ചാക്കോ, ട്രഷറാർ ഫിലിപ്സ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വർണ്ണശബളമായ റാലിയോടുകൂടി ആരംഭിച്ച സമാപന ചടങ്ങിൽ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.