പോള്‍ കറുകപ്പള്ളിലിന്റെ ഭാര്യാപിതാവ്‌ പി.കെ. മാത്യു (82) നിര്യാതനായി

Mathew

ന്യുയോര്‍ക്ക്: മലങ്കര ഓർത്തോഡോക്സ് സഭാ മാനേജിഗ് കമ്മറ്റി അംഗവും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മുൻ കൌണ്‍സിൽ അംഗവും, ഫൊക്കാന ട്രസ്ടീ ബോർഡ് ചെയർമാനുമായ ശ്രി. പോൾ കറൂകപിള്ളിലിന്റെ സഹധർമ്മിണി ലത പോളിന്റെയും, ഫൊക്കാന മുൻ സെക്രട്ടറി  ജോണ്‍ ഐസക്കിന്റെ (ഷിബു) ഭാര്യ ഷെല്‍ബിയുടെയും പിതാവ് എറണാകുളം  കുറുപ്പംപടി മുടക്കിരായി പടയാട്ടില്‍ വീട്ടില്‍ റിട്ട. കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍ പി.കെ. മാത്യു (82) വാർദ്ധക്യ സഹജമായ അസുഖം മൂലം സ്വവസതിയിൽ നിര്യാതനായി. അകപ്പറമ്പ് അരീക്കല്‍ കുടുംബാംഗമായ റിട്ട. അധ്യാപിക മേരി മാത്യുവാണ് സഹധർമ്മിണി.
 
സംസ്‌കാര ശുശ്രൂഷകൾ ജൂലൈ രണ്ടിന്‌ വ്യാഴാഴ്ച 11:30-നു കുറുപ്പമ്പടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും
 
മക്കള്‍: ലത പോൾ. ഷെല്‍ബി ഐസക്ക്, സിബി പി. മാത്യു; അബുദാബിയിലുള്ള ജസി ഏബ്രഹാം.
 
മരുമക്കള്‍: പോൾ കറൂകപിള്ളിൽ, ജോണ്‍ ഐസക്ക്, ബിന്ദു, ഏബ്രഹാം ജോര്‍ജ്
 
കൊച്ചുമക്കൾ:  ലീപ, ലിപിൻ,ജോബിൻ,അലിഷ,ജോഷ്‌, ഷാരോണ്‍, ശിൽപ
 
ഫൊക്കാന പ്രസിടണ്ട് ജോണ്‍ പി ജോണ്‍, സെക്രട്ടറി വിനോദ് കെആർകെ, ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിടണ്ട് ശ്രി.ഫിലിപ്പോസ് ഫിലിപ്പ്, ചേംബർ ഓഫ് കോമേഴ്സ് പ്രസിടണ്ട് മാധവൻ നായർ  എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
 
ഓർത്തോഡോക്സ് ടി.വിക്കുവേണ്ടി ചെയർമാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
Paul Karukappallil : (845) 553-5671 / +91 702-581-4065, +91 854-773-0600
John Issac : (914) 720 5030