യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭാ പുനരൈക്യത്തിനു ഹൂസ്റ്റന്‍ മാതൃക

houston houston1

ഹൂസ്റ്റണ്‍: `സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടും’ (മത്തായി 5:9) എന്ന വിശുദ്ധ വേദവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഹൂസ്റ്റണ്‍ ഇടവക പൊതുയോഗം ചേര്‍ന്ന്‌ മലങ്കര സഭാ സമാധാനത്തിനുള്ള വാതില്‍ തുറക്കുന്നു.

ഇടവകക്കാരായ അറുപതില്‍പ്പരം കുടുംബങ്ങള്‍ പങ്കെടുത്ത പൊതുയോഗം സമാധാന പുനസ്ഥാപനത്തിനു ഒരു മാതൃകയാകാന്‍ സൃഷ്‌ടിപരമായ തുടക്കംകുറിക്കണമെന്ന ആഗ്രഹത്തോടുകൂടി തീരുമാനമെടുത്തിരിക്കുന്നു. സമാധാന അന്തീക്ഷത്തില്‍ വിശുദ്ധ ആരാധനയും സഭയുടെ ആചാരാനുഷ്‌ഠാനങ്ങള്‍ നടത്തുവാനും വരുംതലമുറയെ പരിശീലിപ്പിക്കുവാനും ഈ ഇടവക മാതൃക കാണിക്കും. മലങ്കരയില്‍ നിന്നുള്ള യാക്കോബായ വിശ്വാസികളേയും, ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളേയും ആരാധന നടത്തുവാന്‍ കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. വര്‍ഷങ്ങളായി നടക്കുന്ന കക്ഷി വഴക്കുകള്‍ കൊണ്ട്‌ പരിശുദ്ധ സഭയുടെ മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടതല്ലാതെ ഒരു വിശ്വാസിയെപ്പോലും കര്‍ത്താവിങ്കലേക്ക്‌ നേടുവാന്‍ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കിയതുകൊണ്ടാണ്‌ മേല്‍പ്പറഞ്ഞ തീരുമാനം എടുത്തിട്ടുള്ളത്‌. `സഹോദരന്മാര്‍ ഒരുമിച്ച്‌ വസിക്കുന്നത്‌ എത്ര ശുഭവും, എത്ര മനോഹരവുമാകുന്നു’ (സങ്കാര്‍ത്തനം 133:1).

ദീര്‍ഘകാലമായി മലങ്കര ഓര്‍ത്തഡോക്‌സ്/യാക്കോബായ സഭാംഗങ്ങള്‍ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിനു ഹൂസ്റ്റനിലെ ഫ്രെസ്‌നോ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവകമാതൃകയാകുന്നു. സഭാ പിതാക്കന്മാര്‍ പഠിപ്പിച്ച കൗദാശീകനുഷ്ടാനങ്ങളുടെയും ഭക്തിമാര്‍ഗങ്ങളുടെയും മൂല്യശോഷണത്തിന് സഭാതര്‍ക്കം ഇടയാക്കുന്നു എന്ന സഭാംഗങ്ങളുടെ വിലയിരുത്തലാണ് ഇടവാകംഗങ്ങളെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. പരിശുദ്ധ അപ്രേം പ്രഥമന് പാത്രിയാര്‍ക്കീസ് ബാവായുടെയും, പരിശുദ്ധ ബസ്സേലിയോസ് പൗലോസ് രണ്ടാമന് കാതോലിക്ക ബാവയുടെയും സഭാ സമാധാനഹ്വാനങ്ങളും ഇടവകയ്ക്ക് ഒരു പ്രേരണയായി.

ഇടവക മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് റെജി സ്‌കറയി(713-724-2296), സെക്രട്ടറി അജി.സി.പോള്‍(832 221 2912) എന്നിവരാണ് ഈ വിവരങ്ങള്‍ അറിയിച്ചത്.