കണ്ടനാട് ഈസ്റ്റ് ഭദ്രസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയെ സംബന്ധിച്ച് ഓര്‍ത്തഡോക്‍സ് സഭയ്ക്ക് അനുകൂലം ആയി കിട്ടിയ ജില്ലാ കോടതി വിധി [O S 41/2002] അസ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യാക്കോബായ വിഭാഗം കേരളാ ഹൈ കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ല എന്ന് കണ്ടെത്തി ബഹു കേരള ഹൈ കോടതി തള്ളി. ഇതോടെ ബഹു ജില്ലാ കോടതിയും ഹൈ കോടതിയും ഈ പള്ളിക്ക് 1934 ലെ സഭാ ഭരണഘടന പ്രകാരം മാത്രമേ ഭരണം നടത്താവൂ എന്ന ഓര്‍ത്തഡോക്‍സ് സഭയുടെ നിലപട് അന്ഗീകരിച്ചിരിക്കുകയാണ്.
Section 92 നടപടി ക്രമം പൂര്‍ത്തിയാക്കി കേരളാ ഹൈകോടതിയില്‍ നിന്നും ഓര്‍ത്തഡോക്‍സ് സഭയ്ക്ക് അനുകൂലമായി ഉണ്ടായ രണ്ടാമത്തെ വിധിയാണ് ഇത് എന്ന പ്രത്യേകത കൂടി ഈ വിധിക്ക് ഉണ്ട്.