കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് മെയ് 1–ന് റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു. രാവിലെ 9.30–ന് നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസ്ഥാനം പ്രസിഡന്റ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. റാന്നി സെന്റ് മേരീസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ.കോശി പി.ചാക്കോ ക്ലാസ്സ് നയിച്ചു. കുമാരി മിന്റ മറിയം വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രസ്ഥാനം വൈസ് പ്രസിഡന്റ് റവ.ഫാ.ജെയിംസ് മര്‍ക്കോസ്, ജനറല്‍ സെക്രട്ടറി റവ.ഫാ.റിഞ്ചു പി.കോശി, ജോയിന്റ് സെക്രട്ടറി ശ്രീ.ജേക്കബ് തോമസ്, ട്രഷറര്‍ ശ്രീ.ഷൈജു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ഭദ്രാസനങ്ങളില്‍ നിന്നും സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികളെ കൂടാതെ എല്ലാ ഭദ്രാസനത്തില്‍ നിന്നും വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ഗ്രൂപ്പ് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.