അബുദാബി കത്തീഡ്രലിൽ ഇടവക പെരുന്നാളിന് കൊടിയിറങ്ങി

abudabi_perunnal

അബുദാബി സെന്റ്‌  ജോർജ് ഓർത്തഡോക്സ്  കത്തീഡ്രലിൽ ഇടവക പെരുന്നാളിന്  കൊടിയിറങ്ങി .

ഇടവകയുടെ  കാവൽപ്പിതാവായ പരിശുദ്ധ  ഗീവർഗീസ്  സഹദായുടെ  ഓർമ്മപ്പെരുനാൾ ഏപ്രിൽ  23 , 24 ( വ്യാഴം  വെള്ളി )  എന്നീ തീയതികളിൽ   ഭക്തിയാദരവോടുകൂടി  ആചരിച്ചു .

പെരുന്നാൾ  ശുശ്രൂഷകൾക്ക്  തിരുവനന്തപുരം  ഭദ്രാസനാധിപൻ  അഭിവന്ദ്യ  ഡോ. ഗബ്രിയേൽ  മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ  മുഖ്യകാർമ്മികനും റവ . ഫാ. എ. എം   മത്തായി  കോർഎപ്പിസ്കോപ്പാ, റവ . ഫാ. ഡോ. എം.  ഓ. ജോണ്‍    എന്നിവർ  സഹ:കാർമ്മികരും  ആയിരുന്നു. ഏപ്രിൽ  23, വ്യാഴം  വൈകിട്ട്  7 മണിക്ക്  നടന്ന  സന്ധ്യാ  നമസ്കാരത്തിലും  , തുടർന്ന്  നടന്ന വചനശുശ്രൂഷ യിലും,റാസയിലും  വെള്ളിയാഴ്ച   രാവിലെ നടന്ന   വിശുദ്ധ   മൂന്നിന്മേൽ  കുർബ്ബാനയിലും ആയിരക്കണക്കിന്  വിശ്വാസികൾ  പങ്കെടുത്തു അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി.    നേർച്ച  വിളമ്പിനെ  തുടർന്ന്   കൊടിയിറക്കിയതോടുകൂടി  ഈ  വർഷത്തെ  ഇടവക  പെരുനാളിനു  സമാപനം ആയി  .
 
പെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള  ക്രമീകരണങ്ങൾക്ക്‌    ടവക വികാരി  റവ.ഫാ. എം.സി. മത്തായി  മാറാച്ചേരിൽ,  സഹ: വികാരി റവ.ഫാ. ഷാജൻ  വറുഗീസ്,  കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ, മാനേജിംഗ്  കമ്മറ്റി  അംഗങ്ങൾ എന്നിവർ  നേതൃത്വം നല്കി.