The President of India Shri. Pranab Mukerjee Released a Postage Stamp Commemorating the 200Years of The Malankara Orthodox Theological Seminary, Kottayam, Kerala at Rashtrapathi Bhavan, Delhi.
പഴയസെമിനാരി ദ്വിശതാബ്ദി സ്മാരക പോസ്റല്‍ സ്റാംപ് രാഷ്ട്രപതി പ്രകാശനം ചെയ്തു
തിരുവിതാംകൂറിലെ ആദ്യ ഉന്നതവിദ്യാഭ്യാസ കേന്ദ്രവും, ഇന്ത്യയിലെ പുരാത ക്രൈസ്തവ വൈദിക വിദ്യാഭ്യാസ പഠിത്തവീടും ആയ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയെന്ന “പഴയസെമിനാരി”യുടെ ഇരുനൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ തപാല്‍ വകുപ്പ് തയ്യാറാക്കിയ സ്റാംപിന്റെ പ്രകാശനം രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവില്‍ നിര്‍വ്വഹിച്ചു. കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദും മറ്റു പ്രമുഖരും സംബന്ധിക്കുന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പങ്കെടുത്തു. ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്ത അഭി. തോമസ് മാര്‍ അത്താനാസ്യോസ്, പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും സെമിനാരി ഗവേണിംഗ് ബോര്‍ഡ് വൈസ് പ്രസിഡന്റുമായ അഫി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, നിയുക്ത പ്രിന്‍സിപ്പാള്‍ റവ. ഡോ. ഒ. തോമസ്, മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, വൈദിക ട്രസ്റി ജോണ്‍സ് ഏബ്രഹാം കാനാട്ട്, അത്മായ ട്രസ്റി ശ്രീ. എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വൈദിക സംഘം സെക്രട്ടറി ഫാ. സജി അമയില്‍,പരുമല മാര്‍ ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍ സി. ഇ. ഒ ഫാ. എം. സി. പൌലോസ്, പഴയസെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ്, ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം. പി, പരിശുദ്ധ കാതോലിക്കാബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. തോമസ് പി. സഖറിയാ, ഡീ. സന്തോഷ് ബാബു, സെമിാരി പി. ആര്‍. ഒ ഫാ. കെ. എം. സഖറിയാ, നിതിന്‍ എ. ചെറിയാന്‍ ഇടവങ്കാട് തുടങ്ങിയവര്‍ രാഷ്ട്രപതിഭവില്‍ നടക്കുന്ന സ്റാംപ് പ്രകാശനം ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസിന്റെ അദ്ധ്യക്ഷതയില്‍ സ്വാഗതസംഘം ഡല്‍ഹിയില്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.
ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രണ്ടു വര്‍ഷം നീണ്ടുനിന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് മലങ്കരസഭയില്‍ ആദ്യമായി ഒരു പോസ്റല്‍ സ്റാംപ് പ്രകാശത്തിന് അവസരം ഒരുങ്ങിയത്. യു.പി.എ. സര്‍ക്കാരിന്റെ ഭരണകാലത്ത് തൊഴില്‍ സഹമന്ത്രി ശ്രീ. കൊടിക്കുന്നില്‍ സുരേഷ് വഴി നല്‍കിയ അപേക്ഷയിന്മേലാണ് അന്നത്തെ വാര്‍ത്താവിനിമയ മന്ത്രി ശ്രീ. കപില്‍ സിബല്‍ പഴയസെമിനാരിക്ക് സ്റാംപ് അനുവദിച്ച് നല്‍കിയത്. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കാാനാട്ട്, വൈദിക സെക്രട്ടറി ഫാ. സജി അമയില്‍, ശ്രീ. നിതിന്‍ എ. ചെറിയാന്‍ തുടങ്ങിയവര്‍ ദ്വിശതാബ്ദി സ്റാംപ് കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചു.