കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി

Easter '15-2 Easter '15-1

കുവൈറ്റ്‌ : മാനവരാശിയുടെ വീണ്ടെടുപ്പിനായി സ്വയം യാഗമായിത്തീർന്ന ദൈവപുത്രന്റെ ഉയർത്തെഴുന്നേൽപ്പിനെ കൊണ്ടാടുന്ന ഉയർപ്പ്‌ പെരുന്നാൾ ശുശ്രൂഷയിൽ ആയിരങ്ങൾ ഭക്തിപുരസ്സരം പങ്കെടുത്തു.

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ അബ്ബാസിയ മെറിനാഹാളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ്‌ മാർ ഐറേനിയസ്‌ മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. മത്തായി ഇടയനാൽ കോർ-എപ്പിസ്കോപ്പാ, ഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗീസ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.