അബുദാബി  സെന്റ്‌  ജോർജ്  ഓർത്തഡോക്സ്  കത്തീഡ്രലിൽ  പെസഹാ ആചരിച്ചു

pesaha-abudhabi

അബുദാബി:  സെന്റ്‌  ജോർജ്  ഓർത്തഡോക്സ്  കത്തീഡ്രലിൽ ബുനനായ്ഴ്ച  വൈകിട്ടു   തുടങ്ങിയ പെസഹാ  ശുശ്രൂഷകൾക്ക്  ഓർത്തഡോക്സ്  സഭയുടെ    നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.  ജോഷ്വാ  മാർ  നിക്കോദിമോസ്  മെത്രപോലിത്താ മുഖ്യ  കാർമ്മികത്വം  വഹിച്ചു.  ഇടവക  വികാരി  റവ.ഫാ. എം.സി. മത്തായി  മാറാഞ്ചേരിൽ,  സഹ. വികാരി. റവ.ഫാ ഷാജൻ  വർഗീസ്‌  എന്നിവർ  സഹ: കാർമ്മികത്വവും  വഹിച്ചു.  യേശു ക്രിസ്തു യഹുദന്മാരാൽ  പിടിക്കപ്പെട്ടു  കുരിശു  മരണം പ്രാപിക്കുന്നതിനു മുൻപ്  തന്റെ     12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ്  പെസഹാ ആചരിക്കുന്നത്.  ആയിരക്കണക്കിന്  വിശ്വാസികൾ  പെസഹായുടെ  പ്രത്യേക നമസ്കാര  ശുശ്രുഷകളിലും  തുടർന്ന്  നടന്ന  കുർബ്ബാനയിലും  പങ്കെടുത്തു  അനുഗ്രഹങ്ങൾ  ഏറ്റുവാങ്ങി .

കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്  കുട്ടി, സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ, മാനേജിംഗ് കമ്മറ്റി  അംഗങ്ങൾ എന്നിവരുടെ  നേതൃത്വത്തിൽ  പെസഹാ  പെരുനാൾ  ക്രമീകണങ്ങൾക്ക്   നേതൃത്വം  നല്കി

Photos :

https://plus.google.com/u/0/photos/101707759275103105898/albums/6132882296235841457