നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ട്രസ്റ്റിമാരുടെ ആലോചന യോഗം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്നു.(MORE PHOTOS) പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു.അഭി. മാര്‍ ജൊസഫ് പൌവ്വത്തില്‍, മാര്‍ത്തോമാ സഭയുടെ അഭി.ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്ത ,സി.എസ്.ഐ മദ്ധ്യകേരള മഹാ ഇടവക അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് കെ ഉമ്മന്‍തുടങ്ങിയവര്‍ സംസാരിച്ചു.ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും യോഗം വിലയിരുത്തി.നിലയ്‌ക്കല്‍ എക്യൂമെനിക്കല്‍ ട്രസ്റ്റിന്റെ എല്ലാ ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.