Post by Joice Thottackad.
Post by Joice Thottackad.
Post by Joice Thottackad.
Post by Joice Thottackad.
Post by Joice Thottackad.
Reception to HH Ignatius Aprem II at Cochin Airport.
പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കൊച്ചിയില്‍
യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലെത്തി. ഇന്നലെ രാത്രി ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം ദുബായി വഴിയാണ് കേരളത്തിലെത്തിയത്. രാവിലെ എട്ടുമണിക്ക് നെടുന്പാശേരിയിലെത്തിയ പാത്രിയര്‍ക്കീസ് ബാവയെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാർ, മെത്രാപ്പോലീത്തമാർ തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു. പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ നെടുന്പാശേരിയിലെക്ക് നിരവധി വിശ്വാസികള്‍ എത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ അതിഥിയായി എത്തുന്ന പാത്രിയര്‍ക്കീസ് ബാവ ഈ മാസം 16 വരെ കേരളത്തിലുണ്ടാകും.










