സെന്‍റ്.ഗ്രിഗോറിയോസ് അരമനചാപ്പല്‍ വാര്‍ഷീക പെരുന്നാള്‍

kunnamkulam_aramana_pally

കുന്നംകുളം മെത്രാസന അരമനയിലെ സെന്‍റ്.ഗ്രിഗോറിയോസ് അരമനചാപ്പലിന്‍റെ 24-ാം വാര്‍ഷീക പെരുന്നാള്‍ 2015 ഫെബ്രുവരി മാസം 1, 2 തിയതികളില്‍ (ഞായര്‍, തിങ്കള്‍) ആഘോഷിക്കുന്നതാണ്. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്. ഞായറാഴ്ച്ച വൈകുന്നേരം 7.00 മണിയ്ക്ക് സന്ധ്യാനമസ്ക്കാരം, തുടര്‍ന്ന് പ്രദക്ഷിണം തിങ്കളാഴ്ച്ച രാവിലെ 6.15 ന് പ്രഭാതനമസ്ക്കാരം, 7.00 ന് വി.കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, കൈമുത്ത്, നേര്‍ച്ചവിളന്പ് എന്നിവയും ഉണ്ടായിരിക്കും. പെരുന്നാള്‍ ശുശ്രൂക്ഷകളില്‍ കുന്നംകുളം മെത്രാസനത്തിലെ എല്ലാ വൈദികരും പങ്കെടുക്കുന്നതാണ്.