98-ാമത്‌ മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനു  തുടക്കമായി

01 (3)

പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ തുമ്പമണ്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ 98-ാമത്‌ സമ്മേളനം മാക്കാംക്കുന്ന് സെൻറ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ മൈതാനിയില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുറിയാക്കോസ്  മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു.

വി. അഞ്ചിൻന്മേൽ കുര്‍ബ്ബാന ഇന്ന് (25/01/2015) രാവിലെ ചെന്നൈ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോൻ മാര്‍ ദീയസ്കോറോസ്  മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തിലും സഭയിലെ കോർ എപ്പിസ്കോപ്പൻമാരുടെയും വന്ദ്യ റമ്പാചൻമാരുടെയും സഹകാര്‍മ്മികത്വത്തിലും അർപ്പിച്ചു.