ജിജി തോംസണ്‍ അടുത്ത ചീഫ്‌സെക്രട്ടറി

Jiji_Thomson

തിരുവനന്തപുരം: പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ജിജി തോംസണായിരിക്കും അടുത്ത ചീഫ് സെക്രട്ടറിയെന്ന് മന്ത്രിസഭാ േയാഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാമോലിന്‍ കേസില്‍ ജിജി തോംസണ്‍ പ്രതിയല്ലേയെന്ന് ചോദിച്ചപ്പോള്‍ അതേ കേസില്‍ ഉള്‍പ്പെട്ട മുന്‍ ഭക്ഷ്യസെക്രട്ടറി വി.ജെ. തോമസിനെ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ ചീഫ് സെക്രട്ടറിയാക്കിയില്ലേയെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു.