പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി

pathichira

മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ മാര്‍ യൂഹാനോന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച വന്ദ്യ ഗീവറുഗീസ് ഇലവക്കാട്ട് റമ്പാന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി ഫാ. രാജു വര്‍ഗീസ് കൊടി ഉയര്‍ത്തി.
20ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥന, 6.30ന് ചെമ്പെടുപ്പ് ഘോഷയാത്ര, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, പ്രദക്ഷിണം, ആശീര്‍വാദം, ആകാശദീപക്കാഴ്ച എന്നിവ നടക്കും. 21ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8.30ന് അവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, വെച്ചൂട്ട്, വൈകിട്ട് 3ന് സണ്ഡേസ്കൂള്‍ റാലി, ഗ്രാന്റ് വിതരണം, കൊടിയിറക്ക് എന്നിവ നടക്കും.
വികാരി ഫാ. രാജു വര്‍ഗീസ്, സഹവികാരി ഫാ. ഐ.ജെ. മാത്യു, ട്രസ്റി ജി. ബിജു, സെക്രട്ടറി പ്രൊഫ. കെ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.