ദുബായ് യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം

2015- UNIT INAUGURATION , OCYM . DUBAI

ജനുവരി 9, 2015 : ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം 2015 ജനുവരി 9 ൹ രാവിലെ വി. കുര്‍ബ്ബാനാനന്തരം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനി നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ റവ. ഫാ. ഷാജി മാത്യൂസ് അദ്ധ്യക്ഷനായിരുന്നു. ഇടവക സഹവികാരി റവ. ഫാ. ലനി ചാക്കോ, റവ. ഫാ. ഏബ്രഹാം കോശി, സഭാ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ. പി.ജി. മാത്യൂ, ഇടവക സെക്രട്ടറി ശ്രീ. തോമസ് ജോസഫ്, ഇടവക ജോ. സെക്രട്ടറി ശ്രീ. ജോണ്‍ പാടിപ്പുറം എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. ജോസ് അലക്സ് സ്വാഗതപ്രസംഗവും, സെക്രട്ടറി ശ്രീ ബിന്റു മത്തായി പദ്ധതിരേഖാവതരണവും, ട്രഷറര്‍ ശ്രീ ചെറിയാന്‍ ഉമ്മന്‍ ബഡ്ജറ്റ് അവതരണവും, ജോ. സെക്രട്ടറി ശ്രീ. റജി ചാക്കോ കൃതജ്ഞതാ പ്രസംഗവും നടത്തി. ഇടവക ട്രസ്റ്റി ശ്രീ എം. എം. കുര്യാക്കോസ്, ഇടവക ജോയിന്റ് ട്രസ്റ്റി ബിനു വര്‍ഗ്ഗീസ്, ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, മര്‍ത്തമറിയം സമാജം സെക്രട്ടറി, എം.ജി.ഓ.സി.എസ്.എം. – ജോ. സെക്രട്ടറി, യുവജനപ്രസ്ഥാനത്തിന്റെ സീനിയര്‍ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

January 9th 2015 , witnessed the official inauguration of St. Thomas Orthodox Cathedral’s Youth Movement  FY 2015 activities under the Grace and Leadership of High Grace Dr. Gheevarhese  Mar Yulios, Metropolitan of Ahmedabad after the Holy Qurbana.

This moment was beautified with the presence of Our beloved Vicar and OCYM Unit President, Rev. Fr. Shaji Mathews,  Asst. Vicar  Rev. Fr. Leny Chacko ,  Rev. Fr. Abraham Koshy , Our Synod Managing committee member  Shri P.G Mathew, Shri Thomas Joseph  Cathedral Secretary,  Shri John Padipuram the  Jt. Secretary. Each and every one felicitated the movement and spoke on the importance of the youth movement.

Shri Jose Alex , Vice- President welcomed all to the event , and Shri Bintu Mathai , the Secretary outlined  the FY2015 charted programme . Shri Cherian Ommen , treasurer brought to light the budget for the year.  Jt. Sec. Shri Reji Chacko took the opportunity to thank all the dignitaries and attendees.

Also present on the dias were the  Church Trustee Shri M.M Kuriakose , Jt. Trustee Shri Binu Varghese , Church managing committee members , Secretary MOMS , Jt. Sec. MGOCSM  and Senior members of OCYM