പാറയിൽ പള്ളി പെരുന്നാൾ സമാപിച്ചു

കുന്നംകുളം : കൃത്യനിഷ്ട്o ജിവിതത്തിലും പ്രവർത്തിയിലും പാലിച്ച പിതാവായിരുന്നു പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവാ എന്ന്
വെരി.റവ. മത്തിയാസ് റബാൻ കോർ എപിസ്കോപ അനുസ്മരിച്ചു .കുന്നംകുളം പാറയിൽ സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ പള്ളിയുടെ സ്ഥപകപെരുന്നാളിനും പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനനും ബാവയുടെ കൂടെ ദീർഘകാലം സേവനം നടത്തിയിട്ടുള്ള കൊല്ലം തലവൂർ മാർ ബസേലിയോസ് ശാന്തി ഭവനിലെ വെരി.റവ. മത്തിയാസ് റബാൻ കോർ എപിസ്കോപ നേതൃതം നൽകി .ഫാ ജേക്കബ്‌ ടി സി, ഫാ .ഗീവർഗിസ് ജോണ്‍സൻ എന്നിവര് വി.മൂന്നിമേൽ കുർബാനയ്ക്ക് സഹകാർമമികരായിരുന്നു .
വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും പെരുന്നാൾ പ്രദഷിണവും തുടർന്ന് ആശിർവ്വാദവും ഉണ്ടായിരിന്നു . തുടർന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ അങ്ങാടി ചുറ്റി ദേശക്കാരുടെ ഘോഷയാത്രയും ഉണ്ടായിരുന്നു ശനിയാഴ്ച രാവിലെ നമസ്കാരവും ,8.30നു വി.മൂന്നിമേൽ കുർബാനയും ,സ്നേഹവിരുന്നും ,ഉച്ചതിരിഞ്ഞു ദേശക്കാരുടെ ഘോഷയാത്രക്ക്‌ ശേഷം 5.30 നു സമാപന പ്രദഷിണവും തുടർന്ന് പൊതുസദ്യയും ഉണ്ടായി . വികാരി ഫാ .ഡോ .സണ്ണി ചാക്കോ ,കൈക്കാരൻ വി.വി. ജോസ് ,സെക്രട്ടറി സി.വി. ബിനു എന്നിവർ പെരുന്നളിന്നു നേതൃതം നൽകി

More photos

https://www.facebook.com/media/set/?set=a.597385437061427&type=1&l=9a6a330e2a