പരിശുദ്ധ പരുമല കൊച്ചു തിരുമേനിയെ പിശാചു പരീക്ഷിച്ച സംഭവം വളരെ പ്രസിദ്ധമാണല്ലോ. ഈ സംഭവത്തിന്‍റെ ഒരു സൂക്ഷ്മവിവരണം തീയതി സഹിതം ഇന്നു ലഭ്യമാണ്. 1880 ഡിസംബര്‍ ഒമ്പതാം തീയതി വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്. ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇടവഴീക്കല്‍ ഗീവറുഗീസ്…
അന്ത്യ കല്പന / പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ മലങ്കരസഭയില്‍ നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും കേസുകളും എല്ലാം സമാധാനപരമായി പര്യവസാനിപ്പിച്ച് എല്ലാവരും ദൈവസ്നേഹത്തിലും പരസ്പര ഐക്യത്തിലും വര്‍ത്തിക്കണമെന്നുള്ളത് എന്‍റെ വലിയൊരു അഭിലാഷമാണ്. അതിനുവേണ്ടി ഞാന്‍ എന്നും മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു….
(1982 സെപ്തംബര്‍ 2-നു നടന്ന കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി സമ്മേളനത്തോടനുബന്ധിച്ച് പ. മാത്യൂസ് പ്രഥമന്‍ ബാവായുമായി മനോരമ ലേഖകന്‍ നടത്തിയ അഭിമുഖം) ഇന്ത്യയിലെ വിവിധ സഭകളുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കാതോലിക്കേറ്റ് പുനഃസ്ഥാപന സപ്തതി ആഘോഷം ഇടയാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനായി പ്രവര്‍ത്തിക്കാന്‍…
മലങ്കരസഭയുടെ പ്രധാന മേലദ്ധ്യക്ഷസ്ഥാനത്തു പരിശുദ്ധ സുന്നഹദോസിലൂടെ പരിശുദ്ധ റൂഹാ ബലഹീനനായ എന്നെ ഉയര്‍ത്തിയിരിക്കുന്ന ഈ അവസരത്തില്‍ സമ്മിശ്രവികാരങ്ങളോടുകൂടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. മാര്‍ത്തോമ്മാ ശ്ലീഹാ തന്‍റെ മജ്ജയും മാംസവും ഈ മണ്ണില്‍ വീഴ്ത്തി വളര്‍ത്തിയെടുത്ത പൗരാണികമായ ഈ ക്രൈസ്തവസഭയുടെ പ്രധാന നേതൃസ്ഥാനത്തേക്കു അവരോധിക്കപ്പെട്ടിരിക്കുന്ന…
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളുടെ ഭരണവും മേല്‍നോട്ടവും സഭാപാരമ്പര്യങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും സഭയുടെ ഭരണഘടനയ്ക്കും അനുസൃതമായി മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിനോടുള്ള വിധേയത്വത്തില്‍ പരിശുദ്ധാത്മാവിന്‍റെ കൃപയാലും ശക്തിയാലും നിര്‍വ്വഹിച്ചുകൊള്ളാമെന്ന് സ്ഥാനാരോഹണ ശുശ്രൂഷാമദ്ധ്യേ ചെയ്ത സത്യപ്രതിജ്ഞയില്‍ പ. മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ പറഞ്ഞു. വിശ്വാസപ്രഖ്യാപനത്തിന്‍റെ പൂര്‍ണ്ണരൂപം:. പൗരസ്ത്യ…
മാത്യൂസ് മാര്‍ അത്താനാസ്യോസ് (പ. മാത്യൂസ് പ്രഥമന്‍ ബാവാ) ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്താ എന്ന നിലയില്‍ 1974-ല്‍ തന്‍റെ കീഴിലുള്ള പള്ളികള്‍ക്കു കോട്ടയത്തു നിന്ന് അയച്ചുകൊടുത്ത കത്ത്: “നാട്ടില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ അറിയുന്നതു പത്രങ്ങളില്‍ നിന്നും ഇവിടെ നിന്നും ലഭിക്കുന്ന…
റമ്പാൻ ബൈബിളിന്റെ (http://shijualex.in/ramban_bible_1811/) പ്രിന്റിങ് നടക്കുന്നതിനെ പറ്റിയുള്ള ഒരു കമ്മ്യൂണിക്കെഷൻ ————————–————————–——– 1813 ലെ Reports of the british and foreign bible എന്ന പുസ്ത്കത്തിൽ നിന്നു കിട്ടിയത്
മലങ്കരെ കണ്ടനാടു മുതലായ പള്ളികളുടെ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും ഇന്‍ഡ്യാ, സിലോണ്‍ മുതലായ ഇടവകകളുടെ മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി എഴുതുന്നത്. (മുദ്ര) ഞങ്ങളുടെ പ്രിയ സഹോദരന്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്ക്, പാത്രിയര്‍ക്കീസ്സുബാവാ തിരുമനസ്സുകൊണ്ട് 1911 ഇടവമാസം…
ഗോവ സെപ്തംബര്‍ 1893 മലബാറില്‍ നിന്നു മേയി 28-ന് ഞാന്‍ പുറപ്പെട്ടു ജൂണ്‍ 7-ന് ഞാന്‍ ഇവിടെ എത്തി. ഇവിടെ എത്തിയതില്‍ എന്‍റെ കുടുംബത്തില്‍ ഉള്ള 5 ആളുകള്‍ മരിച്ച സംഗതിയെക്കുറിച്ച് അറിഞ്ഞതില്‍ വളരെ വ്യസനിക്കുന്നു. രണ്ടു സഹോദരിമാരും ഒരു സഹോദരപുത്രനും…
1861-ല്‍ ബ്രിട്ടീഷ് സൈന്യത്തിലെ ലഫ്-കേണല്‍ സ്റ്റീവന്‍സണ്‍ എടുത്ത ശ്രദ്ധേയമായ ഒരു ഫോട്ടോഗ്രാഫ് ഉണ്ട്. ആ വര്‍ഷം ഫെബ്രുവരി 14-നു (സുറിയാനി കണക്കില്‍ മായല്‍ത്തോ പെരുന്നാളിന്) കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ പള്ളിയില്‍ ഗീവര്‍ഗീസ് യാക്കോബ് കത്തനാര്‍ വി. കുര്‍ബാനയ്ക്കിടയിലെ വാഴ്വ് നല്‍കുന്നതിന്‍റെ ചിത്രമാണിത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.