Category Archives: മലങ്കരസഭാ ചരിത്ര-വിശ്വാസ വിജ്ഞാനകോശം

ബസ്ക്യോമോ

ഇപ്പോള്‍ സാധാരണയായി വൈദികന്‍റെ സഹധര്‍മ്മിണിയെ സംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം. ‘കൊം’ എന്ന ക്രിയാധാതുവില്‍ നിന്ന് രൂപംകൊള്ളുന്ന പദമാണ് “ക്യോമോ” എന്നുള്ളത്. വളരെ വിപുലമായ അര്‍ത്ഥമാണിതിനുള്ളത്. നേരായി നില്‍ക്കുക, സ്ഥാനം സ്വീകരിക്കുക, വഹിക്കുക, സ്ഥിരത, ഉടമ്പടി, പ്രതിജ്ഞ എന്നൊക്കെയാണ് ഇതിന്‍റെയര്‍ത്ഥം. സന്യാസ…

കൊല്ലം ഭദ്രാസനം

പ്രാചീനകാലഘട്ടം മുതല്‍തന്നെ ഭാരതസഭാചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലം. പരിശുദ്ധനായ മാര്‍ത്തോമ്മാ ശ്ലീഹായാണ് ഇവിടെ പള്ളി സ്ഥാപിച്ചത്. കൊല്ലം ഒരു പുരാതന വാണിജ്യകേന്ദ്രമായിരുന്നു. എ.ഡി. 52-ല്‍ കൊടുങ്ങല്ലൂര്‍ എത്തിയ തോമ്മാശ്ലീഹാ അവിടെ സഭ സ്ഥാപിച്ചശേഷം കൊല്ലത്ത് വന്നു. ഒരു വര്‍ഷത്തോളം കൊല്ലത്തു…

മഹാകവി പുത്തന്‍കാവ് മാത്തന്‍ തരകന്‍

1903 സെപ്റ്റംബര്‍ 6-ന് പുത്തന്‍കാവില്‍ ജനിച്ചു. അമ്മ: മറിയാമ്മ മാത്തന്‍. അപ്പന്‍: കിഴക്കേത്തലയ്ക്കല്‍ ഇപ്പന്‍ മാത്തന്‍. വിവാഹം: 1927 മെയ് 2-ന്. പത്നി: ശ്രീമതി മറിയാമ്മ. സഹോദരങ്ങള്‍: കെ. എം. ഈപ്പന്‍, കെ. എം. ജോര്‍ജ്, അന്നമ്മ ജോസഫ്. പുത്രന്മാര്‍: പ്രൊഫ….

ഡോ. സാമുവല്‍ ചന്ദനപ്പള്ളി

പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി ചരിവുകാലായില്‍ ഗീവറുഗീസ് ദാനിയേലിന്‍റെയും കുഞ്ഞമ്മയുടെയും മകനായി 1940 മെയ് 13-നു ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി. 1962 മുതല്‍ 1993 വരെ കാതോലിക്കേറ്റ് കോളജില്‍ അദ്ധ്യാപകനും കാതോലിക്കേറ്റ് കോളേജ്…

മാര്‍ത്തോമ്മാ ഏഴാമന്‍ (1796-1809)

പകലോമറ്റം തറവാട്ടിലെ മാത്തന്‍ കത്തനാരെ 1794 മേടം 7-ന് കായംകുളം പീലിപ്പോസ് കത്തനാരൊന്നിച്ച് ആറാം മാര്‍ത്തോമ്മാ റമ്പാന്‍ ആക്കി. 1796 മേടം 24-ന് ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് മാത്തന്‍ റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ വാഴിച്ചു. നിരണം…

മട്ടാഞ്ചേരി പള്ളി

മട്ടാഞ്ചേരി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനിപ്പള്ളി (1751 AD) മലങ്കര സഭയുടെ സ്വാതന്ത്ര്യചരിത്രത്തിന് സുപ്രധാന പങ്കുവഹിച്ച സ്ഥലമാണ് മട്ടാഞ്ചേരി. പോര്‍ട്ടുഗീസുകാരുടെ ലത്തീന്‍വത്കരണത്തിനെതിരെ 1653-ല്‍ സുറിയാനി ക്രിസ്ത്യാനികള്‍ കുരിശില്‍ ആലാത്തു കെട്ടി പ്രതിജ്ഞ ചെയ്തത് മട്ടാഞ്ചേരി കുരിശിന്‍റെ ചുവട്ടിലായിരുന്നു. കൊച്ചി പട്ടണത്തില്‍ മട്ടാഞ്ചേരിയുടെ…

പനയ്ക്കല്‍ യാക്കോബ് മല്പാന്‍ (കാക്കു മല്പാന്‍ II)

കുറുപ്പംപടി പള്ളിയില്‍ വച്ച് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ 1898 മാര്‍ച്ച് 23-ന് കോറൂയോപട്ടം നല്‍കി. പരുമല മാര്‍ ഗ്രീഗോറിയോസ് കശ്ശീശാപട്ടം നല്‍കി. സുറിയാനി പണ്ഡിതനായിരുന്നു. മലയാള ഭാഷയില്‍ ആദ്യത്തെ കുര്‍ബ്ബാന വ്യാഖ്യാനം എഴുതി. കീര്‍ത്തനമാല ഉള്‍പ്പെടെ ഏതാനും സുറിയാനി ഗീതവിവര്‍ത്തനങ്ങള്‍…

പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ

കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന്  (1124 മകരം 28) ജനിച്ചു. വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം (1954-1959). വാഴൂര്‍ സെന്‍റ് പോള്‍സ് യു.പി. സ്കൂള്‍ (1959-1961),…

ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്

കോട്ടയം കൊച്ചുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് 9-ന് ജനിച്ചു. കോട്ടയം എം.ഡി. ഹൈസ്കൂളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സി.എം.എസ്. കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. യും പാസ്സായി. 1936-ല്‍ ഇംഗ്ലണ്ടിലെത്തി…

യഹോവയുടെ നാമങ്ങള്‍

യഹോവ എന്നുള്ള ശ്രേഷ്ഠനാമം പഴയ നിയമത്തില്‍ ദൈവത്തിന് ഉപയോഗിച്ചിട്ടുള്ളതാണ്. ആ നാമം വൃഥാ എടുക്കരുത് എന്നുള്ളത് പത്തു കല്പനകളില്‍ ഒന്നാണ് (പുറ. 20:7). ആ നാമത്തിന്‍റെ അര്‍ത്ഥം, ڇഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.; മാറ്റമില്ലാത്തവനും, ശാശ്വതനുമാകുന്നുڈ. പല സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ആ…

മാര്‍ത്തോമ്മാ ഒന്നാമന്‍ (1653-1670)

കൂനന്‍കുരിശ് സത്യത്തെ തുടര്‍ന്ന് നസ്രാണി സമുദായം മുഴുവനായി തോമ്മാ അര്‍ക്കദിയാക്കോനെ സഭാതലവനായും ഭരണകര്‍ത്താവായും അംഗീകരിക്കുകയും ഭരണസഹായത്തിനായി വൈദികരായ കുറവിലങ്ങാട് പറമ്പില്‍ ചാണ്ടി, അകപ്പറമ്പ് വേങ്ങൂര്‍ ഗീവര്‍ഗ്ഗീസ്, കടുത്തുരുത്തി കടവില്‍ ചാണ്ടി, കല്ലിശ്ശേരില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്നിവര്‍ ചേര്‍ന്ന കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു….

അംശവടി

എപ്പിസ്കോപ്പായുടെ ഇടയസ്ഥാനചിഹ്നമായ തല വളഞ്ഞ വടി. ഇത് തടിയും വെള്ളിയുംകൊണ്ട് നിര്‍മ്മിക്കാറുണ്ട്. എല്ലാ പാരമ്പര്യങ്ങളിലുമുള്ള എപ്പിസ്കോപ്പാമാര്‍ ഇത് ഉപയോഗിക്കുന്നു. സംരക്ഷണത്തിന്‍റെയും അജപാലനത്തിന്‍റെയും പ്രതീകമായി ഇതിനെ കരുതിവരുന്നു. ആടുകളെ മേയിക്കുന്ന ഇടയന്മാര്‍ അവരുടെ കൃത്യനിര്‍വ്വഹണത്തിന് അറ്റം വളഞ്ഞനീണ്ട വടികള്‍ ഉപയോഗിക്കാറുണ്ട്. അജപാലന ധര്‍മ്മം…

error: Content is protected !!