പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ മുഖംനോക്കാതെ തള്ളിക്കളഞ്ഞ സമാധാന വ്യവസ്ഥകള്‍ (1934)

പരിശുദ്ധ കാതോലിക്കാ ബാവാ ഹോംസില്‍ നിന്നു കോട്ടയത്ത് മടങ്ങിയെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അത്യന്തം ഗംഭീരമായ ഒരു സ്വീകരണചടങ്ങ് എം. ഡി. സെമിനാരിയില്‍ ഒരുക്കുകയുണ്ടായി. ഇവിടെ ബാവാ തിരുമേനി നടത്തിയ മറുപടി പ്രസംഗം വ്യക്തമാക്കിയതിന്‍പ്രകാരം അപ്രേം ബാവായുടെ നിലപാടുകള്‍ ഇങ്ങനെയായിരുന്നു: ഇന്ത്യയില്‍ ഒരു റീശ്-എപ്പിസ്കോപ്പാ അഥവാ ആര്‍ച്ച് ബിഷപ്പ് ആയിരിക്കണം സഭാഭരണം നിര്‍വ്വഹിക്കേണ്ടത്. അദ്ദേഹം സഭാഭരണം നിര്‍വ്വഹിക്കുന്നത് പാത്രിയര്‍ക്കീസ് ബാവായോടുള്ള വിധേയത്വത്തില്‍ മാത്രം ആയിരിക്കണം. സ്ഥാനമേല്‍ക്കുമ്പോള്‍ തന്നെ ഈ ആര്‍ച്ച് ബിഷപ്പ് സിറിയന്‍ പാത്രിയര്‍ക്കീസിനോടുള്ള വിധേയത്വവും അനുസരണവും ഒരു സത്യപ്രതിജ്ഞയിലൂടെ വ്യക്തമാക്കിയിരിക്കണം. അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണ ശുശ്രൂഷ ഹോംസില്‍ ആയിരിക്കും നടത്തപ്പെടുക. അദ്ദേഹം ഇന്ത്യയില്‍ സഭാഭരണം നടത്തേണ്ടത് പാത്രിയര്‍ക്കീസിന്‍റെ അപ്പോസ്തോലിക പ്രതിനിധിക്ക് കീഴ്വഴങ്ങിക്കൊണ്ടു മാത്രം ആയിരിക്കണം. ഈ അപ്പോസ്തോലിക പ്രതിനിധി സുന്നഹദോസിന്‍റെ എല്ലാ യോഗങ്ങളിലും സന്നിഹിതനായിരിക്കും. തനിക്കു ബോധ്യമാകുന്ന ഏതൊരു കാരണം അനുസരിച്ചും ആര്‍ച്ച്ബിഷപ്പിനെ മുടക്കുവാന്‍ പാത്രിയര്‍ക്കീസിന് അധികാരം ഉണ്ടായിരിക്കും. തലവരി എന്ന ഇനത്തില്‍ ഇന്ത്യയിലെ ഓരോ ഓര്‍ത്തഡോക്സ് കുടുംബവും പ്രതിവര്‍ഷം 2 അണ വീതം പാത്രിയര്‍ക്കീസിന് നല്‍കിയിരിക്കണം. ക്നാനായ ഭദ്രാസനം ആര്‍ച്ച് ബിഷപ്പിന്‍റെ അധീനതയില്‍ ആയിരിക്കുകയില്ല, മറിച്ച് പാത്രിയര്‍ക്കീസിന്‍റെ നേരിട്ടുള്ള ഭരണത്തില്‍ മാത്രം ആയിരിക്കും. എന്നാല്‍ ക്നാനായ മെത്രാന്‍ ഓര്‍ത്തഡോക്സ് സുന്നഹദോസില്‍ അംഗം ആയിരിക്കും. അബ്ദേദ് മ്ശിഹാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ ചെയ്ത എല്ലാ കാര്യങ്ങളും അസാധുവായിരിക്കും. സിംഹാസനപള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധിയുടെ ഭരണത്തില്‍ മാത്രം ആയിരിക്കും. ഇപ്പോഴത്തെ മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന എല്ലാ പോരായ്മകളും നീക്കിക്കളയണം. തുടര്‍ന്ന്, അദ്ദേഹം മഫ്രിയാനാ എന്ന് അറിയപ്പെടും, കാതോലിക്കാ എന്ന സ്ഥാനം അദ്ദേഹത്തിന് ഉണ്ടായിരിക്കുകയില്ല. പുതിയ മലങ്കര മെത്രാപ്പോലീത്താ വടക്കന്‍ പ്രദേശത്തു നിന്ന് ആയിരിക്കണം. വി. മൂറോന്‍ കൂദാശ നടത്തേണ്ടത് പാത്രിയര്‍ക്കീസ് ബാവാ ആയിരിക്കും; എന്നാല്‍ അതിനുവേണ്ടിവരുന്ന എല്ലാ ചെലവുകളും ഇന്ത്യയിലെ സഭ തന്നെ വഹിക്കണം.

ബസേലിയോസ് ഗീവര്‍ഗീസ് ബാവാ മുഖംനോക്കാതെ തള്ളിക്കളഞ്ഞ, നമ്മുടെ അന്തസ്സ് ചോര്‍ത്തിക്കളയുന്ന വ്യവസ്ഥകള്‍ ഇവയൊക്കെയായിരുന്നു.

(ഡോ. പൗലോസ് മാര് ഗ്രീഗോറിയോസ് എഴുതിയ പ. ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയന് കാതോലിക്കാ ബാവായുടെ ശുശ്രൂഷാകാലം: അതിലെ ചില പ്രത്യേകതകള് എന്ന ഇംഗ്ലീഷ് ലേഖനത്തില് നിന്നും)

Patriarch Elias III had been succeeded in Homes by Patriarch Aphrem I, a scholarly prelate, who unfortunately proved to be so racist and anti-Indian.

In 1934, there was more or less complete agreement among the lay leaders of the two contending parties when the Catholicos decided to undertake a fresh trip to the Middle East, accompanied by Ramban C. M. Thomas (later Thoma Mar Dionysius) and Malpan Cheriamadhom Skariah. The Manorama reported on Idavom 20, 1109 that Mar Julius, the Patriarchal delegate in India had gone to the old Seminary and given the Kiss of reconciliation with the Catholicos. On April 13th, 1934, the Church Times (England, Anglican) reported that both sides had agreed that the patriarch’s only powers in India would be consecration of moron and enthronment of Catholicos. The Church Times also reported that both sides had agreed that the Church in India would be autocephalous with its own Catholicos.

It was thus that the Catholicos undertook another trip to the Middle East, arriving there on June 21, 1934. The expectation was that the patriarch and the Catholicos would together approve the terms agreed upon in India by Palampadom Dr. P. T. Thomas, M. A. Chacko and K. C. Mammen Mapillai.

But patriarch Aphrem not only rejected the terms, but also treated the Indians with conderscension and contempt. He is the one who created the epithet Vridhan Punnoose (or old Mar Punnoose) for Bawa Thirumeni. Patriarch offered counter-terms, which were most humiliating. These terms were sent to India for reconsideration by the parties here. They revised the patriarch’s terms and sent it to the patriarch. He was angry and insulted the Indians. At the instigation of the British (Anglican) Bishop in Jerusalem, they made one more attempt, but were rudely rebuffed. It was clear that the patriarch wanted temporal authority and money from India. The Manorama Editorial of Kanni 10, 1110 highlighted this fact.

It was the reception on return to Kerala, that completely, changed the Catholicos’s spirit and mind. Instead of accusing the Catholicos for having failed, in the negotiations, the people gave him an unrecedentedly rousing welcome when he returned by train and arrived at Kottarakara at 4.15 PM on Kanni 24, 1110 (1935). The huge reception and procession with hundreds of cars accompanying from Kottarakara to Kottayam made it clear that the people were completely behind his refusal to accept the humiliation of terms offered by the arrogant patriarch Aphrem.

There is an anecdote that my former colleague Dr. Visser’t Hooft, the General Secretary of the World Council of Churches told me personally. The W. C.C. was in process of formation during the period 1938-1948. Dr. Visser’t Hooft wrote to the heads of all churches, inviting them to join the W.C.C., as members. He cited the reply of patriarch Aphrem, which was actually signed by the Patriarch’s Secretary, more or less to the following etfect:

“Dear General Secretary, Secretaries do not write to Patriarchs. Yours truly, Secretary to the Patriarch.” This letter is still in the W.C.C. Archieves. I am told.

Replying to an address of welcome in the mammoth M. D. Seminary meeting on the day after the Catholicos’ return to Kottayam His Holiness made it clear that the patriarch’s terms were to the effect that there could be an Archbishops (Resh-episcopa) in India who would rule under the authority of the Syrian Patriarch, he would have to give a pledge of complete loyalty and obedience to the Patriarch and will go to Home for his consecration as Archbishop every time. He will rule in India under the supervision of the Apostolic Delegate, who will be present in all Synod Meetings. The patriarch can excommunicate the Archbishop for any reason he thinks sufficient. Every Orthodox family in India will pay 2 annas per home per year to the patriarch as Talavari. Simhasana Churches will be governed by the Delegate. Knanaya Diocese will be directly under the Patriarch and not under the Archbishop. But the Knanaya Bishop will be a member of the Synod. Everything done by Patriarch Abdul Messiah was to be repudiated as invalid. The present Malankara Metropolitan will have to have the insufficiencies in his consecration, removed. After that he will be called Maphrians, not Catholicos of the East. But he will not be Malankara Metropolitan, but only Maphriana. The new Malankara Metropolitan would have to be from the North. Mooron can be consecrated by the patriarch. The cost of consecration and transport to India will be borne by the Indian Church.

These were the outrageous and humiliating terms which His Holiness Catholicos Baselios had to resolutely reject.

(The Catholicate of Baselius Geevarghese II: Some Aspects | Dr. Paulos Mar Gregorios)