ചായലോട് ഭീഷണിയും ഡ്രൈവറുടെ വ്യാജ പരാതിയും: സുന്നഹദോസ് ഒത്തുതീര്‍പ്പാക്കി

കോട്ടയം : അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ സക്കറിയാ മാർ അപ്രേം മെത്രാപ്പോലീത്തായുടെ ആശ്രമത്തിൽ വച്ച് ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് വിളിച്ചുകൂട്ടിയ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ അടിയന്തര യോഗം പ്രസ്തുത വിഷയം വിശദമായ ചർച്ചകൾ ചെയ്യുകയും ആയത് രമ്യമായി പരിഹരിക്കുകയും ചെയ്തു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.