ഫാ. എം. റ്റി. കുര്യന്‍ അന്തരിച്ചു

കോട്ടയം അരീപ്പറമ്പ് മേലടത്ത് ഫാ. എം. റ്റി. കുര്യന് (86) അന്തരിച്ചു. ഭൗതീക ശരീരം നാളെ (ഓഗസ്റ്റ് 14) 4 മണിക്ക് ഭവനത്തില് കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകള് 15-നു ഉച്ചയ്ക്ക് 1.30-ന് ഭവനത്തില് ആരംഭിച്ച് 3.30-ന് പ. ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് ത്രിതീയന് കാതോലിക്കായുടെ പ്രധാന കാര്മികത്വത്തില് വടക്കന്മണ്ണൂര് പള്ളിയില്.

1936 ഡിസംബര് 10-ന് മേലടത്ത് കെ.കെ തോമസിന്റെയും ശോശാമ്മയുടേയും പുത്രനായി ജനിച്ചു. കോട്ടയം സി. എം. എസ് കോളജില് നിന്ന് B.A ബിരുദവും പഴയ സെമിനാരിയില് നിന്ന് GST ബിരുദവും അമേരിക്കയിലെ അസ്ബറി തിയോളജിക്കല് സെമിനാരിയില് നിന്ന് വേദശാസ്ത്രത്തില് ബിരുദാനന്തര ബിരുദവും, അമേരിക്കയിലെ Texas S.F.A state university യില് നിന്ന് ചരിത്രത്തില് ബിരുദാനന്തര ബിരുദവും Clinical pastoral counselling ല് സര്ട്ടിഫിക്കറ്റും നേടി

1961 മെയ് 24-ന് റാന്നി പെരുനാട് ബഥനി ആശ്രമത്തില് വച്ച് പാറേട്ട് മാത്യൂസ് മാര് ഈവാനിയോസില് നിന്ന് കോറൂയോ പട്ടവും 1961 ജൂണ് 22-ന് മാവേലിക്കര സുവിശേഷാലയ ചാപ്പലില് വച്ച് മാത്യൂസ് മാര് കൂറീലോസില് (പിന്നീട് മാത്യൂസ് ദ്വിതിയന് ബാവാ) നിന്ന് യൗഫദ്‌യക്‌നോ പട്ടവും 1962 മെയ് 24-ന് പുതുപ്പള്ളി പള്ളിയില് വച്ച് പാറേട്ട് മാത്യൂസ് മാര് ഈവാനിയോസില് നിന്ന് പൂര്ണ്ണ ശെമ്മാശു പട്ടവും 1962 ജൂലൈ-3 ന് വടക്കന്മണ്ണൂര് പള്ളിയില് വച്ച് വട്ടക്കുന്നേല് മാത്യൂസ് മാര് അത്താനാസ്യോസില് നിന്ന് (പിന്നീട് മാത്യൂസ് പ്രഥമന് ബാവാ) കശ്ശീശ്ശാ പട്ടവും സ്വീകരിച്ചു

അമേരിക്കയിലെ വാഷിംഗ്ടണ് സെന്റ് ഗ്രീഗോറിയോസ്, ബാള്ട്ടിമൂര് സെന്റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളുടെ സ്ഥാപക വികാരി, പള്ളം സെന്റ്‌പോള്സ്, കുമരകം സെന്റ് ജോണ്സ് പുത്തന്പള്ളി, അരീപ്പറമ്പ് സെന്റ്‌ജോര്ജ്, കാരാട്ടുകുന്നേല് സെന്റ്‌മേരീസ്, താഴത്തങ്ങാടി ബസേലിയോസ് ഗ്രീഗോറിയോസ്, വെള്ളൂര് സെന്റ്‌തോമസ്, വാഷിംഗ്ടണ് സെന്റ് തോമസ്, പാമ്പാടി സിംഹാസനപള്ളി തുടങ്ങിയ ഇടവകകളുടെ വികാരി എന്നീ നിലകളില് സേവനം അനുഷ്ഠിച്ചു. കങ്ങഴ എം.ജി.ഡി.എം ആശുപത്രി ചാപ്ലൈനായൂം 2021 വരെ കങ്ങഴ മാര് ഏലിയാ ചാപ്പല് വികാരിയായും 30 വര്ഷം പ്രവര്ത്തിച്ചു.

സ്ലീബാദാസ സമൂഹാംഗം, കോട്ടയം ഭദ്രാസന സെക്രട്ടറി, സോഫിയാ സെന്ററിന്റെ പ്രഥമ സെക്രട്ടറി, ആദ്ര ചാരിറ്റബിള് സൊസൈറ്റിയുടെ വര്ക്കിംഗ് പ്രസിഡന്റ്, പുളിയായില് കുടുംബയോഗം രക്ഷാധികാരി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അമയന്നൂര് ഹൈസ്‌ക്കൂള് മുന് അദ്ധ്യാപിക അരീപ്പറമ്പ് മരോട്ടിപ്പുഴ തട്ടാന്പീടികയില് മറിയാമ്മയാണ് ഭാര്യ. മക്കള് ഡോ. എം. കുര്യന് തോമസ്, ശോശാമ്മ ഷാജി. മരുമക്കള് – പാമ്പാടി കരിങ്ങണാമറ്റത്തില് ജയാ ജേക്കബ് (ഹെഡ്മിസ്റ്റ്രസ്, എം. ജി. എം. ഹൈസ്‌ക്കൂള് പാമ്പാടി), പുതുപ്പള്ളി കളപ്പുരയ്ക്കല് ഷാജി തോമസ് (ദോഹ)