കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തന്‍കാവ് മാത്തന്‍ തരകന്‍ (1903 സെപ്തംബര്‍ 6 – 1993 ഏപ്രില്‍ 5). ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ല്‍ ജനനം. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും മലയാളം എം.എ പരീക്ഷയും ജയിച്ചു. സ്‌കൂള്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1958ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.മദ്രാസ് കേരള സര്‍വ്വകലാശാലകളുടെ പരീക്ഷ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമായിരുന്നു. 1960-64 കാലഘട്ടത്തില്‍ കേരളസാഹിത്യഅക്കാദമി അംഗമായിരുന്നു. പത്രം, സ്‌കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1993 ഏപ്രില്‍ 5ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രന്മാരാണ് മുന്‍ സാഹിത്യഅക്കാഡമി പ്രസിഡന്റ് കെ. എം. തരകനും ഡോ. കെ. എം. ജോസഫും.
പുത്തന്‍കാവ് മാത്തന്‍ തരകന്‍റെ കൃതികള്‍
1. വിശ്വദീപം (മഹാകാവ്യം)
2. പ്രഥമ പ്രളയം (കാവ്യങ്ങള്‍)
3. ഹേരോദാവ് (കാവ്യങ്ങള്‍)
4. കൈരളീലീല (കാവ്യങ്ങള്‍)
5. ഉദയതാരം (കാവ്യങ്ങള്‍)
6. വികാരമുകുരം (കാവ്യങ്ങള്‍)
7. വേദാന്തമുരളി (കാവ്യങ്ങള്‍)
8. ശൂലേംകുമാരി (കാവ്യങ്ങള്‍)
9. ബാഷ്പധാര (കാവ്യങ്ങള്‍)
10. മഴപെയ്യിച്ച മഹാറാണി (കാവ്യങ്ങള്‍)
11. പരുമലപ്പെരുനാള്‍ (കാവ്യങ്ങള്‍)
12. ശബരിമലസ്തോത്രം (കാവ്യങ്ങള്‍)
13. ജീവിതമാധുരി (കാവ്യങ്ങള്‍)
14. ഉദ്യാനപാലകന്‍ (കാവ്യങ്ങള്‍)
15. പുഷ്പബാണവിലാസം (കാവ്യങ്ങള്‍)
16. മഹാത്മജി (കാവ്യങ്ങള്‍)
17. ക്രൈസ്തവ ഗാനമഞ്ജരി (സംഗീതം)
18. ഭക്തിമാഹാത്മ്യ ഗീതങ്ങള്‍ (സംഗീതം)
19. സംഗീതകൗതുകം (സംഗീതം)
20. ദിവ്യനക്ഷത്രം (നാടകം)
21. ഉയിര്‍ത്തെഴുന്നേല്‍പ്പ് (നാടകം)
22. പ്രസംഗമാല (ഉപന്യാസങ്ങള്‍)
23. ശാസ്ത്രരംഗം (ഉപന്യാസങ്ങള്‍)
24. പ്രകൃതിസാമ്രാജ്യം (ഉപന്യാസങ്ങള്‍)
25. സാഹിത്യവേദി (നിരൂപണം)
26. സാഹിത്യസോപാനം (നിരൂപണം)
27. പൗരസ്ത്യ നാടകദര്‍ശനം (നിരൂപണം)
28. ടാര്‍സന്‍ (3 ഭാഗങ്ങള്‍) (നോവല്‍)
29. ഇണങ്ങാത്ത മനുഷ്യന്‍ (നോവല്‍)
30. പ്രതികാരം (നോവല്‍)
31. ദുരന്തചുംബനം (നോവല്‍)
32. ചിത്രാലയം (നോവല്‍)
33. ജീവാമൃതം (നോവല്‍)
34. മധുബാലിക (നോവല്‍)
35. ഭാനുമതി (നോവല്‍)
36. പ്രേമഗീതം (നോവല്‍)
37. പൗരുഷകഥകള്‍ (കഥകള്‍)