പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം | സഖറിയാ മാർ അന്തോണിയോസ്

ഇഹലോക ജീവിതം വിശ്രമിക്കാനുള്ളതല്ല; പ്രാർത്ഥനയോടൊപ്പം പ്രവർത്തനവും അനിവാര്യം : സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാർ അന്തോണിയോസ് മെത്രാപോലീത്ത ജീവിതത്തിന്റെ ശിഷ്ടായുസ്സ് പ്രവർത്തിക്കുവാനായി മല്ലപ്പള്ളി മാർ അന്തോണിയോസ് ദയറായിൽ എത്തി. കൊല്ലത്തെ തന്റെ ആത്മീയ മക്കളുടെ യാത്രാമംഗളങ്ങൾ ഏറ്റുവാങ്ങി അവരോടൊപ്പം അനുയാത്ര ചെയ്താണ് മെത്രാപ്പോലീത്ത ദയറായിൽ എത്തിച്ചേർന്നത്.

തന്റെ പ്രവർത്തനപന്‌ഥാവിന്റെ മറ്റൊരു നാഴികക്കല്ലിനായി ജീവിതത്തെ തയ്യാറാക്കുകയാണ് മെത്രാപോലീത്ത. എന്റെ പ്രവർത്തനം ഇപ്പോൾ അവസാനിക്കുകയല്ല. തുടർന്നും ദൈവഹിതമനുസരിച്ച് ആത്മീയ സാമൂഹ്യ മേഖലകളിൽ പ്രവർത്തന സജ്ജമാകുമെന്ന് വിശ്വാസികൾക്ക് അദ്ദേഹം ഉറപ്പ് നൽകി. തന്റെ അരുമ ശിഷ്യനായ ഫാ.കുര്യാക്കോസ് വർഗീസിന്റെയും മറ്റ് വൈദീകരുടെയും നേതൃത്വത്തിലാണ് മെത്രാപ്പോലീത്തയെ ദയറായിലേക്ക് സ്വീകരിച്ചത്.