ഫാ. ഡോ. ഒ. തോമസ് അന്തരിച്ചു.

മുൻ വൈദിക ട്രസ്റ്റിയും ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാളുമായ ഫാ. ഡോ. ഒ. തോമസ് (70) ഊടത്തിൽ, ചേപ്പാട്, അന്തരിച്ചു. സംസ്കാരം പിന്നീട് .

ഡോ. ഒ. തോമസ് അച്ചന്റെ സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ

13/9/2022- ചൊവ്വാഴ്ച

8.00 a. m. – ഒന്നാം ക്രമം
അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ

6.00 p. m.- സന്ധ്യാ നമസ്കാരം
രണ്ടാം ക്രമം

14/9/22 – ബുധനാഴ്ച
12.30. p. m.
പരുമല ആശുപത്രി ചാപ്പലിൽ മൂന്നാം ക്രമം
പ. ബസ്സേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമനസ്സിന്റെ കാർമ്മികത്വത്തിൽ

2.30p. m മാവേലിക്കര സെന്റ് പോൾസ് മിഷൻ സെന്ററിൽ പൊതുദർശനവും ധൂപ പ്രാർത്ഥനയും അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ

3.30p. m. ഹരിപ്പാട് സെന്റ് തോമസ് മിഷൻ സെന്ററിൽ നാലാം ക്രമം അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ

4.30 p. m. അച്ചന്റെ ഭവനത്തിൽ അഞ്ചാം ക്രമം അഭി. ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ

6. 00 p. m. സന്ധ്യാ നമസ്കാരം ആറാം ക്രമം അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്തായുടെ കാർമ്മികത്വത്തിൽ
15/9/2022 വ്യാഴാഴ്ച

8.30a. m. അച്ചന്റെ ഭവനത്തിൽ ഏഴാം ക്രമം അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്തായുടെ കർമ്മികത്വത്തിൽ

10.00a. m. ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് വലിയ പള്ളിയിൽ എട്ടാം ക്രമം അഭി. മെത്രാപ്പൊലീത്താമാരുടെ കാർമ്മികത്വത്തിൽ

11.30. a. m. സമാപന ശുശ്രൂഷ അഭി. മെത്രാപ്പൊലീത്താമാരുടെ കാർമ്മികത്വത്തിൽ

____________________________________________________________________________

Fr. Dr. O. Thomas – MA, M.Th., PDPT, D.Th.

Fr. Dr. O. Thomas, the former Principal of Orthodox Theological Seminary, had been the professor there since 1981, and continues to be the research guide and faculty at FFRRC, Kottayam. He served as the Director General of Orthodox Syrian Sunday School Association (OSSAE), Priest Trustee of the Malankara Orthodox Church, Church Working Committee member, Principal of St. Paul’s Mission Training Centre Mavelikara, and General Secretary of Orthodox Christian Youth Movement (OCYM), along with his remarkable contributions in the field of counseling, teaching and preaching.

Fr. Dr. O. Thomas completed his Masters in Sociology from the Kerala University, Post Graduate Diploma in Practical Theology (PDPT) from Heythrop London, M. Th. and D.Th. from United Theological College Bangalore, affiliated to the Serampore University.

Fr. Dr. O. Thomas is the first doctoral holder in counseling in Malankara Orthodox Church and his principal area of teaching is Christian Ministry – Pastoral Counseling under which he covers Introduction to Psychology, Practical Theology, Pastoral Care and Counseling, Supervised Pastoral Counseling and Marriage and Family. In 1995, when Orthodox Theological Seminary initiated Prathyasa Counselling Centre, a counseling study centre for laymen irrespective of religion, he was designated as its founder director. It was a fulfillment of the dream and vision of Dr. Poulose Mar Gregorios Metropolitan, the legendary theologian and Principal of Orthodox Theological Seminary. Fr. Dr.O. Thomas’ counseling services are still rendered on all Fridays at Parumala Seminary, for those who are suffering from mental ailments.

He had authored 8 books, hundreds of articles and had been the long term chief editor of Doothan and Snehalokam magazines…

_______________________________________________________________________________________

മുൻ വൈദിക ട്രസ്റ്റിക്ക് പ്രണാമം

എന്റെ ഗുരുവും, ദീർഘകാലം സഹപ്രവർത്തകനുമായിരുന്ന പ്രിയങ്കരനായ ഒ.തോമസ് അച്ചൻ ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. പരിശുദ്ധ സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനത്ത് രണ്ടരവർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ സ്ഥാനത്തിന്റെ അധികാര അവകാശങ്ങളെ കുറിച്ച് പൂർണ്ണ ബോധ്യത്തോടെ വൈദിക ട്രസ്റ്റി സ്ഥാനം ജനകീയമാക്കുവാനും, കാര്യക്ഷമമാക്കുവാനും സാധിച്ച വ്യക്തിത്വമായിരുന്നു ഒ.തോമസ് അച്ചന്റെത്. ധാർമികതയിലൂന്നിയുള്ള നിലപാടുകളും , നിലപാടുകൾക്കു വേണ്ടിയുള്ള നിർഭയമായ ഇടപെടലുകളും അച്ചന്റെ സവിശേഷതയായിരുന്നു. വാക്കുകളിൽ അഗ്നിയും, ചിന്തകളിൽ ദാർശനികതയും നിലപാടുകളിൽ അതിവേഗതയും നിറച്ചു വെച്ച ഒ.തോമസ് അച്ചൻ വേറിട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നു. ആദരണീയനായ ഒ.തോമസ് അച്ചൻ്റെ വേർപാടിൽ ദുഃഖവും അനുശോചനവും അറിയിക്കുന്നു ….
ഫാ. ഡോ. തോമസ് വർഗീസ് അമയിൽ
വൈദിക ട്രസ്റ്റി
ദേവലോകം അരമന,
കോട്ടയം .