സൈത്ത് കൂദാശ

വിശുദ്ധ സൈത്ത് കൂദാശ നടന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വിശുദ്ധ കൂദാശകള്‍ക്കായി ഉപയോഗിക്കുന്ന തൈലമായ വിശുദ്ധ സൈത്ത് ദേവലോകം അരമന ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വാഴ്ത്തി തയ്യാറാക്കി. വി.സൈത്ത് കൂദാശയ്ക്ക് അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, അഭി. സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അഭി. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്. അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, അഭി. ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, അഭി. ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, അഭി.സഖറിയാ മാര്‍ സേവേറിയോസ് എന്നീ പിതാക്കന്മാര്‍ സഹകാര്‍മികരായിരുന്നു. രാവിലെ 6ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിച്ച ശുശ്രൂഷ വി.കുര്‍ബ്ബാനയോടെ സമാപിച്ചു.