_______________________________________________________________________________________
ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (സജി അമയിലച്ചൻ )
പുരാതനമായ മാരാമൺ മർത്തമറിയം ഓർത്തഡോക്സ് പഴയ സുറിയാനി പള്ളിയിലെ പൗരോഹിത്യ പാരമ്പര്യമുള്ള അമയിൽ കുടുംബത്തിൽ ജനനം.
മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബിരുദവും, സെറാംമ്പൂർ സർവ്വകലാശാലയിൽ നിന്ന് വേദശാസ്ത്രത്തിൽ ബിരുദവും, സാമൂഹ്യ വിശകലനം എന്ന നൂതന പഠന ശാഖയിൽ വേദശാസ്ത്ര ബിരുദാനന്തര ബിരുദവും, മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് മലങ്കര നസ്രാണികളുടെ സ്വത്വ ബോധങ്ങളെ പോസ്റ്റ് കൊളോണിയൽ വായനകൾക്ക് വിധേയമാക്കിയതിന് ഡോക്ടറേറ്റും കരസ്ഥമാക്കി
ചെങ്ങന്നൂർ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ രണ്ട് ദശാബ്ദത്തിൽ അധികമായി വൈദിക ശുശ്രൂഷ ചെയ്യുന്നു . ഒരു വ്യാഴവട്ടകാലമായി മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക സംഘം ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചുവരുന്നു.
കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ, സെമിനാരി ബർസാർ, നാഗ്പൂർ സെന്റ് തോമസ് തിയോളജിക്കൽ സെമിനാരി വിസിറ്റിംഗ് അധ്യാപകൻ, അജപാലൻ മാസികയുടെ ചീഫ് എഡിറ്റർ, പുരോഹിതൻ മാസികയുടെ മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സഭാ മാനേജിങ് കമ്മിറ്റി അംഗം, ബഥേൽ പത്രിക ചീഫ് എഡിറ്റർ, പരുമല സെമിനാരി കൗൺസിൽ അംഗം, കേരള വേദശാസ്ത്ര ലിറ്ററേച്ചർ സമിതിയുടെ വൈസ് പ്രസിഡന്റ്,
കേരള ക്രിസ്ത്യൻ കൗൺസിൽ ഓഫ് ചർച്ചസ് പാസ്റ്ററൽ കമ്മീഷൻ ചെയർമാൻ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
മാർ അത്താനാസിയോസ് തേരും തേരാളിയും, തുറവി, ചാലകം എന്നീ പുസ്തകങ്ങളും അനേകം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലങ്കര സഭയുടെ കൺവൻഷൻ പ്രസംഗ വേദികളിലും എക്യുമിനിക്കൽ പ്രസ്ഥാനങ്ങളിലും നിറസാന്നിധ്യവുമാണ്.
ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മനുഷ്യാവകാശ ആഗോള സമ്മേളനത്തിൽ മലങ്കര സഭാ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്