അമ്മയെ മറക്കാത്ത മലങ്കര നസ്രാണികളാകാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍റെ ഉദ്ബോധനം

നമുക്ക് ഒരു പ്രാര്ത്ഥനയുണ്ട്…
സകല പരിജ്ഞാനത്തെയും കവിയുന്ന ദൈവസ്നേഹത്തിന്റെ പൂര്ണ്ണതയില് നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്നാണ് നമ്മുടെ പ്രാര്ത്ഥന.
നമുക്ക് ഒരു പ്രബോധനമുണ്ട്.
വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലേക്കുള്ള പ്രയാണത്തില് പൂര്വ്വപിതാക്കന്മാര് സഞ്ചരിച്ച മാര്ത്തോമ്മായുടെ മാര്ഗ്ഗത്തില് ചരിക്കുന്നവരായ നമ്മുടെ നടപ്പ് നന്നായിരിക്കണം എന്നാണ് നമ്മുടെ പ്രബോധനം.
നമുക്ക് ഒരു പ്രതീക്ഷയുണ്ട്.
അധര്മ്മത്തോടുള്ള സനാതന പോരാട്ടത്തില് അവസാനത്തോളം വിശ്വാസ ജീവിതത്തില് നാമേവരും ഉറച്ചു നില്ക്കും എന്നാണ് നമ്മുടെ പ്രതീക്ഷ.
നമുക്ക് ഒരു പ്രതിബദ്ധതയുണ്ട്.
നാം അധിവസിക്കുന്ന പ്രകൃതിയോടും അതിലെ സഹജീവികളോടുമുള്ള കരുണാപൂര്ണ്ണമായ സഹവര്ത്തിത്വം ഉറപ്പാക്കുക എന്നതാണ് നമ്മുടെ പ്രതിബദ്ധത.
നമുക്ക് ഒരു പ്രത്യാശയുണ്ട്.
പുതിയ കാലത്തിന്റെയും ലോകത്തിന്റെയും വെല്ലുവിളികളെ നവസാധ്യതകളാക്കിത്തീര്ക്കുവാന് മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയെ സര്വ്വശക്തനായ ദൈവം വഴി നടത്തും എന്നതാണ് നമ്മുടെ പ്രത്യാശ.
പ. ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന്