കാതോലിക്ക ബാവയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഓർത്തഡോക്സ് സഭ പരമാദ്ധ്യൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാന്നോൻ മാർ ദീയസ് കോറസ് മെത്രാപ്പോലീത്ത.

ആശുപത്രിയിലെ എല്ലാ വകുപ്പ് ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ ചികിത്സയാണ് ഒരുക്കുന്നത്.

അണുബാധ ഉണ്ടാകാതിരിക്കാൻ ഉള്ള തീവ്ര പരിശ്രമമാണ് നടത്തുന്നത് .ഇതിനാൽ സന്ദർശനം പൂർണമായും ഇതു മൂലം നിരോധിച്ചിരിക്കുകയാണ്.

രണ്ട് ദിവസമായി വെൻറിലേറ്റർ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നതെങ്കിലും
ബാവാ മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും പരുമല ആശുപത്രിയിൽ നടന്ന സിനഡ് യോഗത്തിന് ശേഷം സുന്നഹദോസ് സെക്രട്ടറിയും,
വൈദീക ട്രസ്റ്റി ഫാ .ഡോ.എം.ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ അറിയിച്ചു.