മരുഭൂമിയിലെ പരുമലയായ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ MGOCSM യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ.
സിൽവർ ജുബിലി ലോഗോ പ്രകാശനം ഇടവക വികാരി വന്ദ്യ ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സഹവികാരി ഫാ. ജെയ്‌സൺ തോമസ് , വൈസ് പ്രസിഡന്റ് ശ്രീ. ക്രിസ്റ്റഫർ രാജു, സെക്രട്ടറി, മാസ്റ്റർ ആരൻ റജി, ട്രഷറർ ശ്രീ എബി സിജു ചെറിയാൻ, സ്റ്റുഡൻറ് ട്രഷറർ മാസ്റ്റർ ഷോൺ എബ്രഹാം , എക്സ് ഒഫിഷ്യോ ശ്രീ. അലക്സ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ആരാധന പഠനം സേവനം എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി വിവിധ പരിപാടികൾ സിൽവർ ജൂബ്ബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്.