
മലങ്കരയില്‍ ഒരുപക്ഷേ ഏറ്റവും അധികം മേല്‍പ്പട്ടക്കാര്‍ വാഴിക്കപ്പെട്ട തീയതി മെയ് 15 ആകാം. ആകെ 15 പേര്‍ മലങ്കരയില്‍ ഈ ദിവസം വാഴിക്കപ്പെട്ടിട്ടുണ്ട്.
ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1953 മെയ് 15-നു അഞ്ച് പേരെ (പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ദാനിയേല്‍ മാര്‍ പീലക്സീനോസ്, മാത്യൂസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ കൂറിലോസ്) ഏലിയാ ചാപ്പലില്‍ വച്ചും മാത്യൂസ് പ്രഥമന്‍ ബാവാ 1978 മെയ് 15-നു പഴഞ്ഞിയില്‍ വച്ച് അഞ്ചു പേരെയും (യാക്കോബ് മാര്‍ പോളിക്കാര്‍പ്പോസ്, സഖറിയ മാര്‍ ദീവന്നാസിയോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഗീവറുഗീസ് മാര്‍ ദീയസ്കോറോസ്, യുഹാനോന്‍ മാര്‍ അത്താനാസിയോസ്) 1985 മെയ് 15 നു പുതിയകാവില്‍ വച്ച് 5 പേരെയും (മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഗീവറുഗീസ് മാര്‍ ഈവാനിയോസ്, പൗലോസ് മാര്‍ മിലിത്തിയോസ്) മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി.
ഔഗേന്‍ ബാവായെ ഔഗേന്‍ മാര്‍ തീമോത്തിയോസ് എന്ന പേരില്‍ ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത് 1927 മെയ് 15-നാണ്. അതുകൂടെ കൂട്ടിയാല്‍ 16 ആകും.
പ. മാത്യൂസ് പ്രഥമന്‍ ബാവാ നടത്തിയ രണ്ട് എപ്പിസ്കോപ്പല്‍ വാഴ്ചകളും മെയ് 15-നായിരുന്നു.