പരുമല സെമിനാരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം

പരുമല : പരുമല സെമിനാരി പാടശേഖരത്തിലെ കൊയ്ത്തുത്സവം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

30 വര്‍ഷമായി ഈ പാടശേഖരം തരിശുനിലമായി കിടക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം കൃഷിഭവന്റെ സഹകരണത്തോടുകൂടി കൃഷി ആരംഭിക്കുകയായിരുന്നു.

കൊയ്ത്തുത്സവത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍, പഞ്ചായത്ത് മെമ്പര്‍ വിമല ബെന്നി, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ റോയി ഐസക് വര്‍ഗീസ്, അസി. ഡയറക്ടര്‍ റെജി വി.ജെ, അസി. കൃഷി ഓഫീസര്‍ സുനില്‍കുമാര്‍, പരുമല സെമിനാരി അസി. മാനേജര്‍മാരായ ഡോ.എം.എസ്. യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല സെമിനാരി കൗണ്‍സില്‍ അംഗം ജി.ഉമ്മന്‍, പി.എ.ജേക്കബ്, എ.എം.കുരുവിള അരികുപുറം തുടങ്ങിയവര്‍ സംബന്ധിച്ചു.