
കൂത്താട്ടുകുളം: വടകര സെന്റ് ജോൺ സ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. 2005 മുതൽ പള്ളി ഭരണം നടത്തിവന്ന ഭരണസമിതിയുടെ കൈസ്ഥാനിമാരായ കെ.ഐ കുര്യാക്കോസും സണ്ണി ജോൺ നിരപ്പുമാലിയും പള്ളിയുടെ താക്കോൽ വികാരിക്ക് തിരികെ ഏല്പ്പിക്കുന്നതും വികാരി അത് പുതിയ ഭരണസമിതി കൈസ്ഥാനികൾക്ക് കൈമാറുന്നതായിരുന്നു ചടങ്ങ്.
2004 ലെ ഇടവക തെരഞ്ഞെടുപ്പിനുശേഷം ദീർഘകാലം സഭാതർക്കം നിലനിന്ന വടകരപ്പള്ളിയിൽ ഏപ്രിൽ പതിനൊന്നിനാണ് സമാധാനപരമായി പുതിയ ഇടവക തെരഞ്ഞെടുപ്പു നടന്നത്. കൈസ്ഥാനി മാരായി ബേബി തോമസ് കണ്ണായിക്കാട്ട്, പൗലോസ് പി ജോർജ് മുണ്ടക്കൽ എന്നിവരും സെക്രട്ടറിയായി എം സി ജോയി മുകളത്തുപുത്തൻപുരയിലും കമ്മിറ്റി അംഗങ്ങളായി ബോബി തോമസ് മംഗലത്ത്, ബേബി ജോൺ വലിയവിരുപ്പിൽ , ജിതിൻ കെ ജെ കൊച്ചു പാറയിൽ, ജെയിംസ് ഫിലിപ്പ് കളപ്പുരയിൽ സജി മാത്യു പനയാരംമ്പിള്ളിൽ, സിജു ഏലിയാസ് തെക്കെ ഇരപ്പിക്കൽ, മാത്യു കെ ഐ കാക്കനാട്ടുപറമ്പിൽ , സാബു ജോൺ അറയ്ക്കപ്പറമ്പിൽ , അബ്രാഹം എം വി മറ്റത്തിൽ വറുഗീസ് എം.എം മലയിൽ, പൗലോസ് എൻ ഐ നെല്ലിക്കൽ , ബെന്നി കെ മാത്യു കോഴിക്കാട്ടേൽ, ഷാജി കെ ജോസഫ് കട്ടക്കൽ, മനോജ് പി ജോസഫ് പുഞ്ചക്കര, ബാബു റ്റി എ തട്ടമ്പാറ എന്നിവരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഓഡിറ്റർമാരായി ജോർജ് റ്റി വി തെക്കേ പുത്തൻപുരയും ജോമിൻ ജോയിക്കുട്ടി മംഗലത്തും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പു നടപടികൾ മെത്രാപ്പോലീത്ത പതിനഞ്ചാം തീയതി അംഗീകരിച്ചതിനെ തുടർന്നാണ് ചുമതല കൈമാറ്റച്ചടങ്ങ് സംഘടിപ്പിച്ചത്. ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന കൈസ്ഥാനിമാരായ കെ ഐ കുര്യാക്കോസിനും സണ്ണി ജോണിനും കണ്ടനാട് ഈസ്റ്റ് മെത്രാപോലീത്ത ഡോ.തോമസ്മാർ അത്താനാസിയോസ് പ്രശംസാപത്രം നല്കി ആദരിച്ചു.
ഇടവകവികാരി ഫാ. മേരി ദാസ് സ്റ്റീഫൻ , രാജു കരുവിള വൻനിലം , കെ ഐ കുര്യാക്കോസ് കുളക്കാട്ടുമഠം, സണ്ണി ജോൺ നിരപ്പ് മ്യാലിൽ ബേബി കണ്ണായിക്കാട്ട് എന്നിവർ പ്രസംഗിച്ചു. സഹ വികാരിമാരായ ഫാ.സിബി മാത്യു , ഫാ അജീഷ് ബാബു, ഫാ കുര്യാക്കോസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ കൈസ്ഥാനിമാരായ കണ്ണായിക്കാട്ട് ബേബി തോമസ്സിനും പൗലോസ് പി ജോർജിനും ഇടവക മേലദ്ധ്യക്ഷൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ സാന്നിദ്ധ്യത്തിൽ വികാരി ഫാ മേരി ദാസ് സ്റ്റീഫൻ പള്ളിയുടെ താക്കോൽ കൈമാറുന്നു. ചുമതല വിട്ട ഭരണ സമിതിയുടെ കൈസ്ഥാനിമാരായ കുളക്കാട്ടുമഠത്തിൽ കെ ഐ കുര്യാക്കോസും സണ്ണി ജോൺ നിരപ്പു മ്യാലിയും സഹ വികാരിമാരായ ഫാ. സിബി മാത്യു , ഫാ അജീഷ് ബാബു, ഫാ കുര്യാക്കോസ് തോമസ്, യെൽദോസ് ചെമ്മാച്ചനും എന്നിവരും സമീപം.