മുൻ എംഎൽഎയും സ്പീക്കറുമായിരുന്ന സി. എ. കുര്യൻ അന്തരിച്ചു


മൂന്നാർ∙ മുതിർന്ന സിപിഐ നേതാവ് സി.എ.കുര്യൻ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിൽസയിൽ ഇരിക്കുകയായിരുന്നു. മൂന്നു തവണ പീരുമേട് എംഎൽഎ ആയിരുന്നു.
ട്രേഡ് യൂണിയൻ രംഗത്ത് 1960ൽ എത്തിയ സി.എ.കുര്യൻ എഐടിയുസി സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പത്താം നിയമസഭയിൽ ഡപ്യൂട്ടി സ്‌പീക്കറായിരുന്നു.