മനുഷ്യസ്നേഹിയായ സഭാസ്നേഹി / ഡോ. മാത്യൂസ് മാർ തിമോത്തിയോസ്

എന്ത് എഴുതണം , എങ്ങനെ അനുസ്മരിക്കണം എന്നൊക്കെ ചിന്തിക്കുവാൻ കഴിയാത്ത ഒരു മാനസിക അവസ്ഥയാണ് ഇപ്പോൾ ഉള്ളത് … അത്രമാത്രം മലങ്കര സഭയെ ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തിത്വം ആണ് ഭൗതീകമായ ജീവിതം പൂർത്തികരിച്ചു പൂർവ്വ പിതാക്കന്മാരോടു ചേരുന്നത് … മാവേലിക്കര സ്വാദേശി എന്ന നിലയിൽ എന്നെ സ്വാധീനിച്ച രണ്ടു പ്രധാന അൽമായ നേതാക്കന്മാരാണ് ശ്രി. സി.എം സ്റ്റീഫനും, ശ്രി പി.സി അലക്‌സാണ്ടറും … അതിനു ശേഷം വി. സഭയോടും , പരി. കാതോലിക്കാ ബാവ തിരുമേനിയോടും, മറ്റു സഭാ പിതാക്കന്മാരോടും ഇത്ര അധികം ഭക്ത്തിയും , കൂറും, സ്നേഹവും , വിധേയത്വവും കാണിച്ച അൽമായ നേതാവ് എനിക്ക് ഓർമ്മയിൽ വരുന്നില്ല എന്ന് തന്നെ പറയാം… ആളിലും അർത്ഥത്തിലും സഭയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുവാൻ ശ്രി എം.ജി ജോർജ് മുത്തുറ്റ് എന്ന മഹാ മനുഷ്യൻ എന്നും ഉത്സാഹം കാണിച്ചു … സഭയോട് ഉള്ള അദ്ദേഹത്തിന്റെ ഭക്തി ദൈവത്തോട് ഉള്ള ആത്മീയ ബന്ധത്തിന്റെ ദൃഢത വെളിപ്പെടുത്തുന്നത് ആയിരുന്നു … ജീവിതത്തിലെ പ്രതിസന്ധികളിൽ കൂടി കടന്നു പോകേണ്ടി വന്നപ്പോഴും ആ ദൈവാശ്രയ ബോധം അദ്ദേഹത്തിന്റെ മനസിന് ശക്തി നൽകി … എപ്പോഴും പ്രസന്ന മുഖത്തോടെ കാണപ്പെട്ടു… സഭയുടെ മുഖമായി അറിയപ്പെടുന്നതിൽ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു .. ഭൗതികമായി യാത്ര പറയുന്ന ഈ സമയത്ത് നൽകിയ സ്‌നേഹ ആദരവുകൾ നന്ദി പൂർവ്വം സ്മരിക്കുന്നു … നല്ല പോർ പോരുതു, ഓട്ടം തികച്ചു , വിശ്വാസം കാത്തു …പൂർവികർ പകർന്ന വിശ്വാസം അവസാനം വരെ മടി കൂടത്തെ കാത്തു തനറെ സ്‌നേഹിതന്മാർക്കായി മൂടഞ്ഞ മുടി പ്രാപിക്കുവാനായി കടന്നു പോകുന്ന വി. സഭയുടെ ഉത്തമനും ഭക്തനുമായ സഭ സ്നേഹിക്ക് പ്രാർത്ഥന പൂണ്ണമായ ശുഭ യാത്ര നേരുന്നു… നമ്മുടെ കർത്താവ് താൻ ഒരുക്കിയ വിശ്രമ ഭാവത്തിൽ പ്രിയ ദാസനെ വസിപ്പിച്ചു ആശ്വസിപ്പിക്കട്ടെ … നമ്മുടെ ചുമതലയിൽ ഉള്ള ഭദ്രാസനങ്ങളിലെ എല്ലാ വൈദീകരയുടെയും, കൗൺസിൽ അംഗങ്ങളുടെയും, മാനേജിഗ്‌ കമ്മറ്റി അംങ്ങളുടെയും, എല്ലാ ആത്മീയ പ്രസ്ഥാനം പ്രവർത്തകരുടെയും, വിശ്വാസി സമൂഹത്തിന്റെയും പേരിൽ ഉള്ള ആദരാജ്ഞലികൾ സമർപ്പിക്കുന്നു. പ്രാത്ഥനയോടെ.