സെമിത്തേരി ബില്ലിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സർക്കാറിന്റെ സെമിത്തേരി ഓർഡിനൻസ് ചോദ്യം ചെയ്തത് ഓർത്തഡോക്സ് പക്ഷം ഹൈക്കോടതിയിൽ. ഓർഡിനൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനും മറ്റ് എതിർകക്ഷികൾക്കും നോട്ടീസയച്ചു. സുപ്രീം കോടതി വിധി മറികടന്ന് നിയമ നിർമാണം സാധ്യമല്ലന്നും ഭരണഘടനയുടെ കൺ കറൻറ് ലിസ്റ്റ് പ്രകാരം സംസ്ഥാനത്തിന് നിയമം നിർമിക്കാൻ അധികാരമില്ലന്നും ചുണ്ടിക്കാട്ടിയാണ് ഹർജി. കഴിഞ്ഞ ഒരു വർഷം ആയി ഈ നിയമം നിലവിൽ ഉണ്ടന്ന് സർകാർ കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.