എൻ ക്രിസ്റ്റോ 2020 (EnChristo) ഫാമിലി മീറ്റ്‌ ഡിസംബർ 20-ന്

ലണ്ടൻ: മലങ്കര ഓർത്തഡോൿസ് സഭയുടെ, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ, ഡിസംബർ 20-ന് വൈകുന്നേരം 5 (UK Time) മണിക്ക്, എൻ ക്രിസ്റ്റോ (ക്രിസ്തുവിൽ) ക്രിസ്തുമസ് ഫാമിലി മീറ്റ്‌, ഓൺലൈൻ ലൈവ് ആയി നടത്തപ്പെടുന്നു.

ഫാ. എബ്രഹാം ജോർജ്ജ് കോർ എപ്പിസ്കോപ്പ ആമുഖ പ്രാർഥനയും, ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി അദ്ധ്യക്ഷ പ്രസംഗവും നടത്തും. പരി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി ക്രിസ്തുമസ് സന്ദേശം നൽകും.

പരിപാടി മദ്ധ്യേ, പരി.പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവാ തിരുമേനി മഹാപുരോഹിത സന്ദേശം നൽകും.  പ്രത്യേക ക്ഷണിതാവായി, മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാനമായ, പ്രമുഖ ഗായിക ശ്രേയ അന്ന ജോസഫ് അവതരിപ്പിക്കുന്ന ഗാനവും ഉണ്ടായിരിക്കും.  

ഭദ്രാസനത്തിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ ക്രിസ്തുമസ് പരിപാടികളും എൻക്രിസ്റ്റോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6 മണിയോടുകൂടി ഓൺലൈൻ ലൈവ് ഇവന്റ് സമാപിക്കുമെന്ന് ഭദ്രാസനത്തിന്റെ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

വാർത്ത: രാജൻ.വി, അയർലണ്ട്.