പത്രോസ് മാർ ഒസ്താത്തിയോസ്: ദലിതരുടെ അപ്പോസ്തോലൻ ‍/ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത

മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു മൂക്കഞ്ചേരിൽ പത്രോസ് മാർ ഒസ്താത്തിയോസ്
തിരുമേനി. എന്നാൽ സ്ലീബാദാസ
സമൂഹവുമായുള്ള ബന്ധത്തിലാണ് അഭിവന്ദ്യ പിതാവ് പൊതുവേ അറിയപ്പെടുന്നത്.
അദ്ദേഹം ആ പ്രസ്ഥാനത്തിന് രൂപം കൊടുക്കുക
യും പല ദശാബ്ദക്കാലം അതിനെ
നയിക്കുകയും ചെയ്തു. തന്നെ
സാക്ഷിക്കുകയും തന്നിൽ വിശ്വസിക്കുന്നവരെ സഭയോട് ചേർക്കുയും ചെയ്യുക എന്ന യേശുക്രിസ്തുവിന്റെ വിയോഗസന്ദേശം സ്വന്തം
ജീവിതവും പ്രവർത്തനങ്ങളും വഴി സഭയെ അനുസ്മരിപ്പിക്കുകയും
അനേകരെ കിസ്തുവിലേയ്ക്ക്
ആനയിക്കുകയും അങ്ങനെ സഭയുടെ വിളിയെക്കുറിച്ച് അദ്ദേഹം
സഭയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഒരു സുപ്രധാന ദൗത്യമാണ് മാർ ഒസ്താത്തിയോസ് നിർവഹിച്ചത്. പരമ്പരാഗത സഭാ ജീവിതത്തിനും ശുശ്രൂഷയ്ക്കും തിരുത്തു
നൽകി സഭയെ അതിന്റെ മൂല നിയോഗങ്ങൾ ഓർമ്മപ്പെടുത്തുവാൻ യത്നിച്ച ഒരു അസാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.
ക്രിസ്തുവിന്റെ രക്ഷാകരമായ ജീവിതം, സന്ദേശം എന്നിവ ജാതീയവും സാമൂഹ്യവുമായ മേഖലകളിൽ തിരസ്കൃതരായി കഴി
ഞ്ഞുകൂടിയിരുന്ന കേരളത്തിലെ
ദലിത് വിഭാഗങ്ങളിൽ എത്തിച്ച് സുവിശേഷത്തെ അവർക്ക് വിമോചനമാർഗ്ഗമായി ബോധ്യപ്പെടുത്തു
വാൻ മാർ ഒസ്താത്തിയോസിന്
സാധിച്ചു. ഇത് ഈ സഭയിൽ മുമ്പാർക്കും കഴിയാതിരുന്ന കാര്യമാണ്.
അതുവരെ കേരളത്തിലെ ജാതി-
സമൂദായ ഘടനയിൽ ഉപരിവർഗ്ഗങ്ങളിലൊന്നായി സ്വയം പ്രതിഷ്ഠിച്ച് അധഃകൃതരിൽ നിന്ന് സഭയിലേയ്ക്ക് പരിവർത്തനം നിരുത്സാഹപ്പെടുത്തിയിരുന്ന ചരിത്രമാണ്
മലങ്കര സഭയ്ക്ക് ഉണ്ടായിരുന്നത്.
പാശ്ചാത്യ രായിരുന്ന കത്തോലിക്ക, പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രേഷിത പ്രവർത്തനങ്ങൾ
ഈ സഭയെ കാര്യമായി സ്വാധീനിച്ചിരുന്നില്ല. സവർണ്ണരെപ്പോലും സുവിശേഷം അറിയിക്കുവാനോ,
കീഴ്ജാതിക്കാരെ സഭാജീവിതത്തി
ലേയ്ക്ക് നയിക്കുവാനോ ശ്രദ്ധിക്കാതെ, ഒരു ഉപരി ജാതിസമുദായം എന്ന നിലയിൽ കഴിയുവാൻ
മാത്രമേ സഭ താല്പര്യപ്പെട്ടിരുന്നുള്ളു. ഈ നിലപാടിൽ സഭ ഇന്നും സ്വയം അഭിമാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ദലിത് വിഭാഗങ്ങളെ
കൂട്ടമായി മലങ്കരസഭയിലേയ്ക്ക്എത്തിച്ച് അവരെ ജാതിവിമുക്തമാക്കുവാൻ ശ്രമിച്ച
മാർ ഒസ്താത്തിയാസിന്റെ സേവനം മലങ്കര സഭയിൽ സമാനതകളില്ലാത്ത ഒന്നായി
കാണാവുന്നതാണ്.

മലങ്കരസഭ ഇന്നും ഈ ജാതിവ്യവസ്ഥയുടെ തടവറയിൽ തന്നെയാണ് എന്ന ദുഃഖസത്യം അവശേഷിക്കുന്നു. ദലിത് വിഭാഗങ്ങളിൽ നിന്ന് സഭയിൽ ചേർന്നവരെ
സമഭാവത്തോടെ ഉൾക്കൊള്ളുവാൻ സഭയ്ക്ക് ഇന്നും ആവുന്നില്ല. അങ്ങനെയുള്ള ഒരു സഭയ്ക്ക്
എങ്ങനെ ജാതിവ്യവസ്ഥയുടെ ചുറ്റുമതിൽ തകർത്ത മാർ പത്രോസ്
ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ നടപടികൾ സ്വീകരിക്കുവാൻ സാധിക്കും, മലങ്കരസഭ അതിന്റെ ബ്രാഹ്മണ – സവർണ്ണ പൈത്യകം സവിശേഷതയായി ഉയർത്തിക്കാണിച്ച് അതിൽ ഊറ്റം കൊള്ളുമ്പോൾ സത്യത്തിൽ ഈ ദലിത് വിഭാഗത്തിന്റെ സഭയിലെ
സാന്നിധ്യം തള്ളിപ്പറയുക തന്ന
യാണ് ചെയ്യുന്നത്. സ്ലീബാദാസ
സമൂഹത്തെ ഇന്നും ഒരു ആശ്രിതക്കൂട്ടവും, ബാധ്യതയുമായിട്ടാണ്
മലങ്കരസഭ കാണുന്നത്. പിന്നാക്ക
വിഭാഗങ്ങളെ സഭയിൽ ചേർത്ത്
അതിന്റെ സവർണ്ണ സ്വത്വത്തിന്
കളങ്കം വരുത്തി എന്ന ചിന്തയാണ്
ആ സമൂഹത്തോടുള്ള വിവേചന സമീപനത്തിന് പിന്നിലുള്ളത്.
ദലിത് ഓർത്തഡോക്സ് അംഗങ്ങളുടെ സാരമായ സാന്നിധ്യം വിസ്മരിച്ചുകൊണ്ട് മലങ്കരസഭയുടെ
സവർണ്ണ പാരമ്പര്യം ഉയർത്തിക്കാണിക്കുവാൻ ശ്രമിക്കുമ്പോൾ ശക്തമായ ദലിത് വിവേചനമാണ് പ്രകടമാകുന്നത് എന്ന് ഓർക്കണം.
വിവിധ ജാതി, സംസ്കാരത്തിൽ
പ്പെട്ടവർ വ്യത്യസ്ത കാലങ്ങളിൽ
യോജിച്ച് പല കാലഘട്ടങ്ങളിലൂടെ
രൂപംകൊണ്ട ഒരു ഇൻക്ലൂസീവ്
സഭാസമൂഹമായി സ്വയം മനസ്സിലാക്കുവാനും, നിലനിന്നുവരുന്ന ധാരണയ്ക്ക് തിരുത്തൽ വരുത്തുവാനുമുള്ള ധൈര്യം സഭയ്ക്കുണ്ടാകേണ്ടിയിരിക്കുന്നു.
ദലിത് സഭാംഗങ്ങളുടെ സഭയിലെ സാന്നിധ്യം അവഗണിക്കുകയും സവർണ്ണ പാരമ്പര്യം ഉയർത്തിപ്പിടിക്കുകയുംചെയ്യുന്ന സഭയ്ക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് ആ പിതാവിന്റെ
ജീവിതവും ശുശൂഷയും ആഘോഷമാക്കുവാൻ സാധിക്കുക?
ഓർമ്മദിവസം വമ്പിച്ച ജനാവലിയും കബറിങ്കൽ ധാരാളം പണവും വന്നുചേർന്നാൽ അവിടെ കബറടക്കം ചെയ്യപ്പെട്ടിരിക്കുന്ന മേൽപട്ടക്കാർ സിദ്ധരായി മാറുന്നു.
സഭയ്ക്ക് പ്രത്യേക താല്പര്യമുള്ളവരെ സഭ തന്നെ മുൻകൈ എടുത്ത് “സിദ്ധന്മാരാകാൻ സാഹചര്യ
മൊരുക്കുകയും ചെയ്യും. എന്നാൽ
മാർ ഒസ്താത്തിയോസിന്റെ കബറിങ്കൽ വേണ്ടത്ര പണമെത്തുന്നില്ല.
വലിയ ജനാവലിയും വന്നുകൂടുന്നില്ല. ഇത് സ്വാഭാവികമാണ്എന്നാണ് ഞാൻ കരുതുന്നത്.
അദ്ദേഹത്തെ സിദ്ധനാക്കാൻ സഭാനേതൃത്വത്തിന് വലിയ താത്പര്യമുണ്ടാകില്ല. അദ്ദേഹത്തിന്റെ ദളിത്
ബാന്ധവം വിശ്വാസികൾക്ക് ആകർഷകവുമല്ല. ആ പിതാവിന്റെ വിശുദ്ധിയുടെ കുറവല്ല. ഇതിനുകാരണം, അദ്ദേഹത്തിന്റെ ജീവിതത്തോടും പ്രവർത്തനത്തോടുമുള്ള
സഭാനേതൃത്വത്തിന്റെയും സഭാംഗങ്ങളുടെയും തണുത്ത പ്രതികരണമാണ് ഇതിനടിസ്ഥാനം. ദൈവനിയോഗത്തോടും സുവിശേഷത്തോടുമുള്ള തികഞ്ഞ വിശ്വസ്തതയാണ് വ്യക്തിവിശുദ്ധിയുടെ അടിത്തറ എന്നത് ഇന്നും സഭയ്ക്ക് അജ്ഞാതമാണ്. ആചാരാനുഷ്ഠാനങ്ങളുടെ നിർവ്വഹണം വിശുദ്ധിയുടെ മാനദണ്ഡമായി ഇന്നും
പരിഗണിക്കുന്ന സഭയ്ക്ക് പത്രോസ് മാർ ഒസ്താത്തിയോസ് എന്ന വിശുദ്ധനെ
കണ്ടെത്താനാവില്ല.
അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയങ്ങളോടും എടുത്ത നിലപാടുകളോടും പ്രതിബദ്ധത പുലർത്തിയാണ് സഭ സ്വയം തിരുത്തേണ്ടത്.
മലങ്കരസഭയുടെ സഭാവീക്ഷണത്തിനും കാഴ്ചപ്പാടിനും ആത്മദർശനത്തിനും മാറ്റം ഉണ്ടാകേണ്ടതുണ്ട്. മാർ തോമ്മാശ്ലീഹായുടെ
കാലം മുതൽ ഇവിടെ നിലനിന്നുവരുന്ന സവർണ്ണ ക്രൈസ്തവ സമൂഹമായി മലങ്കരസഭ സ്വയം വിലയിരുത്തി ആ ചരിത്രാവബോധത്തിൽ അഭിരമിക്കുകയും, ചരിത്രപരമായി സ്ഥിരീകരണമില്ലാത്ത
ബ്രാഹ്മണിക ഉല്പത്തിയും സവർണ്ണ സ്വയാവബോധവും സഭയിൽനിലനിർത്തുന്ന നമുക്ക് ജാതിവരമ്പുകൾ തകർത്ത് ദലിതരുമായി
ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഭയുടെ ആഢ്യത്വ സങ്കല്പത്തിന് കോട്ടം വരുത്തിയ മനുഷ്യനെ ആദരിക്കാനാവില്ല. അടിസ്ഥാനനിയോ
ഗമായി സുവിശേഷീകരണത്തെ
കണ്ടെത്തി, തിരസ്കൃതരായ ദലിതരെ വിശ്വാസക്കൂട്ടായ്മയിലേക്കും
വിമോചനത്തിലേക്കും ആനയിക്കാൻ ശ്രമിച്ച യഥാർത്ഥ സാക്ഷ്യനിർവഹണമാണ് മാർ ഒസ്താത്തിയോസ് നിറവേറ്റിയത് എന്ന തിരിച്ചറിവിലേക്കാണ് സഭ എത്തിച്ചേരേണ്ടത്. സാമ്പ്രദായിക സഭാജീവിതത്തിൽ തിരുത്തലിനായി ഉദ്യമിച്ച്
സഭയിൽ പരിശുദ്ധാത്മാവിന്റെ ഇടപെടലിന് സാഹചര്യം ഒരുക്കിയ
മനുഷ്യൻ എന്ന നിലയിൽ ഒരു പരിശുദ്ധന്റെ യഥാർത്ഥ മാതൃക അദ്ദേഹത്തിൽ കണ്ടെത്തേണ്ടിയിരിക്കുന്നു. ജീവിതകാലം മുഴുവൻ ക്രിസ്തു
ബന്ധത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് മലങ്കരസഭയെ ഒരു വിമോചന രക്ഷാ സംരംഭമാക്കുവാൻ
അദ്ദേഹം ശ്രമം നടത്തി, ദലിതർക്ക്
സഭാംഗത്വം നൽകി സമഗ്രരക്ഷയിലേക്ക് വഴിതുറക്കുകയായിരുന്നു.

 • ഈ വസ്തുത ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ ചിന്തയ്ക്കും ദർശനത്തിനും കാലിക ചുറ്റുപാടിൽ കർമ്മരൂപം നൽകുവാൻ സഭ ലക്ഷ്യമിടേണ്ടതാണ്.
  തോമസ് അപ്പോസ്തലനുശേഷം ഇത്ര ശക്തവും ഫലപ്രദവുമായ പ്രേഷിതപ്രവർത്തനം നടത്തിയ മറ്റാരെയും മലങ്കരസഭയുടെ ചരിത്രത്തിൽ കണ്ടെത്താനാവില്ല. മാർ തോമ്മാശ്ലീഹാ തന്നെ അന്നത്തെ മേൽജാതിക്കാരുടെ ഇടയിൽ
  തന്റെ സുവിശേഷവേല പരിമിതപ്പെടുത്തിയെന്നാണല്ലോ പാരമ്പര്യം. എന്നാൽ മാർ ഒസ്താത്തിയോസ് തന്റെ ശുശ്രൂഷ സമൂഹംഭ്രഷ്ടരാക്കിയവർക്കിടയിലും
  സാമൂഹിക സാമ്പത്തിക-സാംസ്കാരിക
  -വിദ്യാഭ്യാസതലങ്ങളിലെ പിന്നോക്കക്കാർക്ക് വേണ്ടിയുമാണ് നിർവഹിച്ചത്. അതുകൊണ്ട് അതിനെ അടിച്ചമർത്തപ്പെട്ടവരുടെ
  സമഗ്രരക്ഷാ-വിമോചനപ്രക്രിയയായി മനസ്സിലാക്കണം. അതായത് സഭയുടെ മൂലവിളി തിരിച്ചറിഞ്ഞ്, സവർണ്ണ സുറിയാനി ക്രിസ്ത്യാനികളുടെ അനിഷ്ടം വകവയ്ക്കാതെ,
  കേരള സമൂഹത്തിലെ അധഃകൃ
  തരെ വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള പരിശ്രമമായിരുന്നു അദ്ദേഹത്തിന്റെ സഭാശുശ്രുഷ, കീഴാളരെ മത-ആരാധനാ നിരോധനങ്ങളിൽ നിന്നും, സാമൂഹ്യ-സാംസ്കാരിക
  രംഗങ്ങളിലെ നിരാസങ്ങളിൽ നിന്നും വിമോചിപ്പിച്ച് ക്രിസ്തുവിൽ സ്വാതന്ത്യം നൽകാൻ
  മാർ ഒസ്താത്തിയോസിന്റെ അദ്ധ്വാനവും
  അതിൽ അദ്ദേഹം കൈവരിച്ച വിജയവും സമകാലീന സഭയ്ക്ക് ബോധ്യപ്പെട്ടതായി തോന്നുന്നില്ല.
  മാർ ഒസ്താത്തിയോസ്
  മെത്രാപ്പോലീത്ത കാലം ചെയ്തശേഷം അദ്ദേഹം തുടങ്ങിവച്ച പ്രസ്ഥാനം ഒട്ടും തന്നെ വളർന്നതായി അവകാശപ്പെടാനാവില്ല! അതിന്റെ ഘടനാപരമായ രൂപവും സംവിധാനവും നിലനിന്നു എന്നതുകൊണ്ട് മാത്രം ഉദ്ദേശ്യസാഫല്ല്യമായില്ലല്ലോ, നിലവിലിരുന്ന പ്രവർത്തനങ്ങൾ അതേപടി, ചട്ടപ്രകാരം തുടരുന്നുണ്ട് എന്നത് സത്യമാണ്.
  എന്നാൽ സ്ലീബാ ദാസ സമൂഹത്തിന് രൂപം നൽകിയ പിതാവിന്റെ
  ചാലക സാന്നിധ്യം, പുരോഗമനചിന്ത, കരുതൽ ഇവയുടെ അഭാവം കാര്യമായി അനുഭവപ്പെടുന്നു.
  അനേക സ്ലീബാദാസന്മാർ തങ്ങളോട് കൂടുതൽ കനിവും ശ്രദ്ധയും പ്രകടിപ്പിച്ച സഭകളിൽ ചേക്കേറി.പലരും തങ്ങളുടെ പൂർവ്വസമൂഹങ്ങളിലേക്ക് തിരികെപ്പോയി. മറ്റുചിലർ ഒന്നിലുമില്ലെന്നായി. സഭയിൽ തുടർന്ന വർക്ക് ഔദാര്യമല്ലാതെ നീതി, തുല്യത, അംഗീകാരം എന്നിവയൊന്നും ലഭ്യമായി
  എന്നു പറയാനാവില്ല. മാത്രമല്ല
  സർക്കാരിൽ നിന്ന് ലഭ്യമാകേണ്ട
  പല സാമ്പത്തിക സംവരണ ആനുകൂല്യങ്ങളും മതപരിവർത്തനത്തിന്റെ പേരിൽ നഷ്ടമായി, അവരുടെപരിദേവനങ്ങളും പരാതികളും സ്ലീബാദാസ സമൂഹത്തിന്റെ യോഗങ്ങളിൽ മാത്രം മാറ്റൊലികൊണ്ടു.
  അവ ശ്രദ്ധിക്കാൻ സഭാനേത്യ
  ത്വവും അംഗങ്ങളും ശ്രദ്ധിക്കാറില്ല.
  ദലിത് വിശ്വാസികൾ സഭയുടെ
  ബാധ്യതയായിപ്പോലും ചിത്രീകരി
  ക്കപ്പെട്ടു. അവർക്കു നൽകപ്പെടുന്ന
  നിസ്സാര സഹായങ്ങൾ പോലുംമലങ്കര സഭയുടെ ഔദാര്യമായികൊട്ടിഘോഷിക്കപ്പെടുന്നു. ഇതെല്ലാം അവരിൽ ഐതര്യവും അന്യതാബോധവും സൃഷ്ടിക്കപ്പെടാൻ
  മാത്രമേ ഉപകരിച്ചുള്ളൂ.
  സഭാനേതൃത്വത്തിലുള്ളവർക്കും
  സഭാംഗങ്ങൾക്കും സ്ലീബാദാസ സമൂഹ
  ത്തിന്റെ മനസ്സ് വായിച്ചറിയാൻ കഴിയാതെ പോകുന്നത് ദുഃഖകരമാണ്.
  ഈ നാട്ടിലെ ദലിത് വിഭാഗങ്ങളെ ഇവിടത്തെ സവർണ്ണ ഹിന്ദു
  വിഭാഗം ചെയ്തതുപോലെ നമ്മുടെ പൂർവ്വികരും ചൂഷണം ചെയ്തിരുന്നു, അവരെ വിടുതലിലേക്കും
  രക്ഷയിലേക്കും നയിക്കേണ്ടവർ തന്നെ അവരെ അടിമകളാക്കി ജോലിചെയ്യിപ്പിച്ച് നേട്ടമുണ്ടാക്കി. ക്രിസ്തീയ വിമോചന സുവിശേഷം നമ്മെ സംബന്ധിച്ച് വെറും ഉപരിതല സ്പർശിയായ പ്രതിഭാസം മാത്രമായിരുന്നു. നമുക്ക് സവർണ്ണരുടെചങ്ങാത്തവും അംഗീകാരവുമായിരുന്നു വേണ്ടിയിരുന്നത്? സവർണ്ണഹിന്ദുക്കൾ നൽകിയിരുന്ന അംഗീകാരത്തിൽ സ്വയം അഭിമാനിച്ച
  പിൻതലമുറക്കാരുടെ പാതയിലാണ് നാം ഇന്നും, നൂറ്റാണ്ടുകൾ ഈവർഗ്ഗത്തെ അടിമകളാക്കി എല്ലാവിധത്തിലും മുതലെടുത്തതിന്റെ കുറ്റബോധവും അതു സൃഷ്ടിക്കേണ്ട
 • അനുതാപവും നമ്മെ തെല്ലുംബാധിച്ചിട്ടില്ല. ക്രിസ്തീയ സുവിശേഷം നൽകേണ്ട സമഗ്രവിമോചനത്തിന്റെ പൊരുൾ തിരിച്ചറിയാതെ സമസൃഷ്ട്ടികളെ അടിമകളാക്കി സാമ്പത്തികനേട്ടവും അധീശത്വ സുഖവും ആസ്വദിച്ച പൂർവ്വപിതാക്കന്മാർ ചെയ്തത് പിശകായിരുന്നു എന്നു തിരിച്ചറിഞ്ഞ് ആ
  പിതാക്കന്മാർക്കുവേണ്ടി ആ സമൂഹത്തോട് മാപ്പ് ചോദിക്കേണ്ടവരാണ് ഇവിടത്തെ സുറിയാനി ക്രിസ്ത്യാനികൾ. സ്ലീബാ ദാസരെ
  ബാധ്യതയും ആശ്രിത സമൂഹവുമായി ഇന്നും നാം കണക്കാക്കുന്നത് ഈ തിരിച്ചറിവിലേക്ക് ഇതുവരെ എത്താത്തതിനാലാണ് .
  ആ കാരണത്താൽ തന്നെയാണ്
  പത്രാസ് മാർ ഒസ്താത്തിയോസ് തിരുമേനിയെ നാം അധികൃത സമൂഹത്തിന്റെ മെത്രാപ്പോലീത്തയായിഗണിക്കുന്നത്.. സ്ലീബാദാസ സമൂഹത്തോടുള്ള മലങ്കരസഭയുടെ
  മനോഭാവത്തിലും സമീപനത്തിലുമാണ് അടിയന്തരമായി മാറ്റം വരേണ്ടത്.
  മാർ ഒസ്താത്തിയോസ്
  തന്റെ കുടുംബ – വിദ്യാഭ്യാസ-
  സാംസ്കാരിക പിന്നാമ്പുറവും
  ധീഷണാപരമായ ഔന്നിത്യവും
  നിലനില്ക്കെത്തന്നെയാണ് ദളിത്
  വർഗ്ഗത്തോട് ഐക്യദാർഢ്യപ്പെട്ടത്. ദലിതരെ സഭയുടെ മുഖ്യധാരയിലേക്ക്
  കൊണ്ടുവരാനുള്ള ഔദാര്യസമീപനമല്ല സഭനടത്തണ്ടത്.
  ദലിത് വിഭാഗത്തോടൊപ്പം ആയിത്തീരുകയാണ് സഭ ചെയ്യേണ്ടത്.
  മനുഷ്യനെ വീണ്ടെടുക്കുവാനായി
  വചനം ജഡമായി തീർന്നതാണ്
  പുതൻ തമ്പുരാന്റെ മനുഷ്യാവതാരം. അതാണ് ക്രൈസ്തവ വേദശാസ്ത്രത്തിന്റെ മർമ്മം. ഈ ആശയമാണ് സഭയുടെ ദലിത് ബന്ധത്തിലും ജഡം ധരിക്കേണ്ടത്. ദലിത്ക്രിസ്ത്യാനികളെ നമ്മുടെ ഭാഗമാക്കുകയല്ല, മറിച്ച് എണ്ണത്തിലും,
  സമ്പത്തിലും, അധികാരസ്ഥാനങ്ങളിലുമെല്ലാം ഉയർന്നവരായ നാംദലിത് ക്രിസ്ത്യാനികളുടെ ഭാഗമായിത്തീരുവാനാണ് ശ്രമിക്കേണ്ടത്.
  അപ്പോൾ സഭസമൂഹത്തിൽ വെല്ലുവിളിയായി മാറും.
  ക്രിസ്തുസാക്ഷ്യം എന്തെന്ന് സമൂഹം തിരിച്ചറിയും. സുവിശേഷത്തിന്റെയും
  സാക്ഷ്യത്തിന്റെയും പൊരുൾ കണ്ടെത്തി, സഭാജീവിതത്തിന് മാതൃക കാണിച്ച് സഭയ്ക്ക് ദിശാബോധം നൽകിയ ദാർശനികനായ
  ഈ പിതാവിന് കിടപിടിക്കാൻ ഭൂത-വർത്തമാനകാലങ്ങളിൽ മലങ്കര
  സഭയിൽ ആർക്കാണ് സാധിച്ചിട്ടുള്ളത്? പുലയക്രിസ്ത്യാനികളുടെ
  മാടങ്ങളിൽ കയറിച്ചെന്ന് അവരോട്
  ക്ഷേമാന്വേഷണം നടത്തി, അവരുടെ വിഷമതകൾ കണ്ടറിഞ്ഞ് കഴിയുന്ന സഹായങ്ങൾ നൽകി, മൺചട്ടിയിൽ അവരോടൊപ്പം കഞ്ഞികുടിച്ച് ഒരുമിച്ച് പ്രാർത്ഥിച്ച് അവരുടെ ജീവിതവുമായി ഐക്യദാർഢ്യപ്പെട്ട് മനുഷ്യാവതാരത്തിന്റെ
  സാരാംശം അക്ഷരാർത്ഥത്തിൽ
  വെളിപ്പെടുത്തിയ ദൈവസ്നേഹത്തിന്റെ മൂർത്തഭാവമായിരുന്നു മാർ ഒസ്താത്തിയോസ് എന്ന് നാംതിരിച്ചറിയണ്ടിയിരിക്കുന്നു. ദലിതരെ സമഗ്രവിമോചനത്തിലേക്ക്
  നയിക്കുവാൻ എല്ലാ അർത്ഥത്തിലും ദലിതനായിത്തീർന്ന വ്യക്തിയായിരുന്നു അദ്ദേഹം, ആ പുണ്യപിതാവിനെ നമുക്ക് യഥോചിതം
  ആദരിക്കാൻ സാധിക്കണമെങ്കിൽസഭാംഗങ്ങൾ മുന്നമെ ദലിത് സ്വത്വംസ്വീകരിച്ച് സഭാജീവിതത്തിന്റെ
  എല്ലാ തലങ്ങളിലും അവരോടൊപ്പം പങ്കാളികളാവുകയാണ് വേണ്ടത്. അതായത് ദലിതർ ഒരു സാമന്ത വിഭാഗമാക്കി ഉന്നതിയിലെത്തിക്കുവാൻ മാർഗ്ഗമന്വേഷിക്കുകയല്ല
  പ്രത്യുത ഗതകാലചൂഷണത്തിന്
  അവരോട് മാപ്പു ചോദിച്ച് സഭാപ്രവർത്തനങ്ങളുടെ എല്ലാ നിലകളിലും തലങ്ങളിലും അവരെ ഒപ്പംചേർക്കുകയാണ് ആവശ്യം.
  സഭയിൽ ചേർന്നതു വഴി
  പിൽക്കാലത്ത് ദലിതർക്ക് വന്നു
  ചേർന്ന നഷ്ടങ്ങൾ ചെറുതല്ല.
  ക്രൈസ്തവരായിത്തീർന്നതോടെ
  മൂലസമൂഹത്തിൽ അവർ അന്യരായി. സഭയിലാകട്ടെ അവർക്ക് പൂർവ്വ
  ക്രിസ്ത്യാനികൾക്കൊപ്പം വേരുറച്ച്
  ഒന്നായി വളരുവാൻ അവസരം ലഭിച്ചുമില്ല. അക്കാര്യത്തിൽ സവർണ്ണ
  ക്രിസ്ത്യാനികൾ മനഃപൂർവ്വമായിത്തന്നെ തടസ്സങ്ങൾ സൃഷ്ടിച്ചു.
  ക്ഷണിച്ചു കൂട്ടിയവരെ തങ്ങളോടോപ്പം ചേർക്കാതിരുന്നത് ദലിത്
  ഓർത്തഡോക്സകാരെ .
  ത്രിശങ്കു പതനത്തിലാക്കി, അതുണ്ടാക്കിയ
  മനോവ്യഥ അതനുഭവിച്ചവർക്കുമാത്രമേ മനസ്സിലാകൂ. ഇതിനെല്ലാമുപരി അവർക്കു നിയമപ്രകാരം ലഭിക്കുമായിരുന്ന പല അവസരങ്ങളും
  ആനുകൂല്യങ്ങളും മതപരിവർത്തനത്തിന്റെ പേരിൽ നിഷേധിക്കപ്പെട്ടത് അവരെ സാമ്പത്തിക സാമൂഹ്യ ദുരിതത്തിലാഴ്ത്തി. ഇവയ്ക്കൊന്നും സമീപഭാവിയിൽ പരിഹാരമാകുമെന്ന് പ്രതീക്ഷ നൽകുന്ന ഒരു നീക്കവും സഭയിൽ നിന്ന് ഉണ്ടാകുന്നില്ല. അവർ അംഗങ്ങളായ മലങ്കരസഭ അവർ നേരിട്ടസാമ്പത്തിക നഷ്ടം പരിഹരിക്കുവാനും അന്യതാബോധത്തിൽ നിന്ന് സ്വതന്ത്രരാക്കുവാനും ഒന്നും
  തന്നെ ചെയ്യുന്നില്ല. സർക്കാരിൽനിന്ന് ദലിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട നീതിക്കായി ഇതര ക്രൈസ്തവ വിഭാഗങ്ങൾ നടത്തുന്ന
  പോരാട്ടങ്ങളോടു സഹകരിക്കുവാൻ പോലുമുള്ള നീതിബോധവും മലങ്കര സഭ കാണിച്ചിട്ടില്ല. ഇത്
  സഭയുടെ പ്രവർത്തനപദ്ധതിയുടെഭാഗമേ അല്ല. അതുപോലെ തന്നെ സഭയുടെ പൗരോഹിത്യ-ഭരണ-വിദ്യാഭ്യാസ- ആതുരശുശ്രൂഷാരംഗങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ അവസരങ്ങൾ അവരുമായി പ
  പങ്കുവയ്ക്കുവാനോ, ജോലിക്കുതകുന്ന വിദ്യാഭ്യാസം നൽകുന്നതിനൊ സഭ സന്നദ്ധത പ്രദർശിപ്പിക്കാറില്ല. സഭാബന്ധമില്ല എന്ന ആരോപണം നിലനിൽക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജിൽ മാത്രമാണ് ഒരു എം.ബി.ബി.എസ്, സീറ്റ്
  ദലിത് ഓർത്തഡോക്സ് വിദ്യാർത്ഥിക്കായി സംവരണം ചെയ്യപ്പെട്ടത്. അതാകട്ടെ കോടതി റദ്ദാക്കുകയും ചെയ്തു. സഭയുടെ എഞ്ചിനീയറിംഗ്, ആർട്സ് – സയൻസ്
  കോളജുകളിൽ ദലിത് ക്രൈസ്തവ
  വിദ്യാർത്ഥികൾക്ക് സംവരണം
  ഏർപ്പെടുത്തിയിട്ടില്ല. ഇത് യഥാർതത്തിൽ അതത് സ്ഥാപനങ്ങളു
  ടെ ഭരണസംവിധാനം ചെയ്യണ്ട
  താണ്. ഇതൊന്നും നടക്കാത്തത്
  സഭയ്ക്ക് അവരെ പരിഗണന ആവശ്യമുള്ള സഹോദരങ്ങളായി കാണുവാനുള്ള വൈമുഖ്യം കൊണ്ടാണ്. അതായത് ക്രൈസ്തവരായി
  മാറിയതുവഴി ദലിതർക്കു നേരിടേണ്ടിവരുന്ന കനത്ത നഷ്ടങ്ങൾ മനസ്സിലാക്കുവാനും പരിഹരിക്കുവാ -നുമുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും സഭയിൽ നടക്കുന്നില്ല.
  മതപരിവർത്തന വിധേയരാകാത്ത
  ദലിതർക്ക് ലഭ്യമാകുന്ന നീതിയും
  പരിഗണനയുമെങ്കിലും ക്രൈസ്തവരായിത്തീർന്ന ദലിതർക്ക് ലഭ്യമാക്കേണ്ടത് സഭയുടെ ചുമതലയാണ്. ഇതു ചെയ്യാൻ ഉത്തരവാദിത്തം കാണിക്കാത്ത സഭയ്ക്കെങ്ങനെയാണ് അവരെ സഭയിൽ ചേർത്ത മാർ ഒസ്താത്തിയോസിന്റെ
  ചരമ ജൂബിലി ആഘോഷിക്കാനാവുക?
  എല്ലാ മേഖലകളിലും കടുത്ത മത്സരം നടക്കുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. തൊഴിൽ രംഗവും മത്സര വിധേയമാണ്.
  ദലിത് ക്രൈസ്തവർക്ക് തൊഴിൽ
  കൊടുക്കുവാൻ സഭയ്ക്ക് ശേഷിയില്ലെങ്കിൽ പഠിച്ച് ഉയരുവാനും
  മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുവാനും ആവശ്യമായ സൗകര്യങ്ങൾ എങ്കിലും സഭനൽകേണ്ടതാണല്ലോ. അത് നൽകാത്തതുകൊണ്ട് സഭാ-സ്വകാര്യ-പൊതുമേഖല
  കളിലൊന്നും അവസര ലഭ്യത ഉപയോഗപ്പെടുത്താനുള്ള സാധ്യതപോലും ദലിത് ക്രൈസ്തവർക്ക്
  ലഭിക്കാതെ വരുന്നു. ഇത്രമാത്രം
  നഷ്ടങ്ങൾ ഓർത്തഡോക്സ്
  സഭാംഗങ്ങളായ ദലിതർക്ക് നാം വരുത്തിവച്ചിരിക്കുന്നു. ദലിത് കുട്ടികൾക്ക് പഠനാവസരവും സാമ്പത്തിക പിന്തുണയും നൽകുകയും
  സഭാ വക സ്ഥാപനങ്ങളിൽ ദലിതർക്ക് തൊഴിൽ സംവരണം ഏർ
  പ്പെടുത്തുകയും ഇടവകയിലും,സഭയിലും അവർക്ക് അംഗീകാരം ലഭ്യമാക്കുകയും അടിയന്തരമായി
  നടക്കേണ്ട കാര്യങ്ങളാണ്. ഇതു
  വഴി നാം നീതി നിറവേറ്റുന്നത് അവരെ ക്രിസ്തുമാർഗ്ഗത്തിൽ ചേർത്തമാർ ഒസ്താത്തിയോസിനോടാണ്, ദലിത് ഓർത്തഡോക്സ് കാർക്കുവേണ്ടി ആ പുണ്യാത്മാവ്
  ആവശ്യപ്പെടുന്നത് നീതിയും പങ്കാളിത്തവുമാണ്. തൊഴിൽ – പഠന
  മേഖലകളിൽ അവസര സമത്വവും,
  ആരോഗ്യ-ഭവനനിർമ്മാണ-വിവാഹ രംഗങ്ങളിൽ സാമ്പത്തിക
  പിന്തുണയും ഉറപ്പാക്കുന്നതു വഴി
 • സ്ലീബാദാസ സമൂഹാംഗങ്ങൾക്ക് സാമ്പത്തിക സാമൂഹ്യതലങ്ങളിൽ ഉയർച്ചയും
  സഭാസമൂഹത്തിൽ
  അംഗീകാരവും ആത്യന്തികമായി
  നീതിയും പങ്കാളിത്തവും വന്നുചേരും, അധീശത്വ-വിധേയത്വ ഔദാര്യദായക-സ്വീകരണ ബന്ധങ്ങൾ എന്നിവ സുഹൃത് സാംഭ്രാതൃത്വ
  ബന്ധങ്ങൾക്ക് വഴിമാറേണ്ടതായിട്ടുണ്ട്. ഈ മാറ്റത്തിന് സാമൂഹികസാമ്പത്തിക തലങ്ങൾ മാത്രമല്ലഉള്ളത്; വേദശാസ്ത്ര സൂചനകളുമുണ്ട്. കർത്തൃ മേശയിൽ നിന്ന്
  ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ പങ്കിട്ടനുഭവിക്കുന്ന സമൂഹത്തിൽ അവഗണനയും വിവേചനവും അസമത്വവും അനുവദനീയമല്ല. ചൂഷിതരായി കഴിഞ്ഞവർക്ക്
  സഭയിൽ അവഗണന അനുഭവിക്കേണ്ടിവരുന്നത് നീതീകരിക്കാനാവില്ല. മത്സരക്ഷമതക്കുറവിന്റെയും, സാമൂഹ്യസാമ്പത്തിക പിന്നാക്കാവസ്ഥയുടെയും പേരിൽ സഭയിൽ തിരസ്കരണം ഉണ്ടാകുവാൻ
  ആ സഹോദരങ്ങൾക്ക് ഇനിയും
  ഇടയാകരുത്. എങ്കിൽ മാത്രമേ സഭ
  നീതിസമൂഹമായി പരിണമിക്കുകയുള്ളൂ. ദലിത് ക്രിസ്ത്യാനികളുടെ
  ക്ഷേമൈശ്വര്യങ്ങൾ മാർ ഒസ്താത്തിയാസിന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണ സാഫല്യം നല്കുന്നു എന്ന് സഭ തിരിച്ചറിയണം. അവരുടെ
  ഇടയിൽ നിന്ന് പട്ടക്കാരും, മേൽപട്ടക്കാരുമുണ്ടായി വൈദികശുശ്രഷാരംഗത്ത് അവരുടെ സാന്നിധ്യം
  സൃഷ്ടിക്കപ്പെടണം. അവരുമായി
  വിവാഹബന്ധത്തിന് സുറിയാനി
  പാരമ്പര്യം പറയുന്ന വിഭാഗംതയ്യാറാകണം.
  മാർ ഒസ്താത്തിയോസ് വഴി സഭാംഗങ്ങളായിത്തീർന്നവരുടെ പിൻതലമുറക്കാർക്ക്
  ഒരുതരത്തിലും അപകർഷതയോ
  നഷ്ടബോധമോ തോന്നാൻ ഇടയാകാൻ പാടില്ലാത്തതാണ്. ഇതു
  സംബന്ധിച്ച സഭയുടെ നയപ്രഖ്യാപന രേഖ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അപ്പോൾ
  മാർ ഒസ്താത്തിയോസിന്റെ മുഖം അരുന്ധതിനക്ഷതം പോലെ
  സഭാ പിതാക്കന്മാർക്കിടയിൽ ശോഭിതമാകും.