കോതമംഗലം മാർത്തോമൻ ചെറിയപള്ളി: കോടതി വിധി നടപ്പാക്കാത്ത സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കേരളാ ഹൈക്കോടതി

ഒരു വർഷമായി വിധി നടപ്പാക്കാത്ത ജില്ലാ കളക്ടർ സുഹാസ് ആ സ്ഥാനത്തിരിക്കാൻ ഇനി യോഗ്യനല്ല എന്ന് കോടതി പരാമർശം.

വിധി നടപ്പാക്കാത്ത സംസ്ഥാന പോലിസ് പരാജയമെന്നും കോടതി.

വിധി നടപ്പാക്കുമെന്ന് കാത്തിരിക്കുന്നതിലും സംസ്ഥാന പോലീസിനെ വിശ്വസിക്കുന്നതിലും കോടതിക്ക് വിശ്വാസമില്ല എന്ന് കോടതി പരാമർശിച്ചു.

അതു കൊണ്ട് കേന്ദ്രസേനയെ സംബന്ധിച്ച് ഉത്തരവ് 2 ദിവസത്തിനകം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാരിൽ വിശ്വാസമില്ല എങ്കിലും ഉത്തരവിറക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിന് എന്ത് ചെയ്യാൻ പറ്റുമൊ അത് ചെയ്യുക എന്നും കോടതി പറഞ്ഞു.

ഒരു വർഷമായി സംസ്ഥാനം നടപ്പാക്കുന്നത് കോടതി കാത്തിരുന്നു. ഇനി അതിന് സാധിക്കില്ല.

സർക്കാരിന് വേണ്ടി കേസ് വാദിക്കുന്ന സ്റ്റേറ്റ് അറ്റോർണിയും സമ്പൂർണ്ണ പരാജയം എന്ന് കോടതി.

വിധി ഉടൻ എഴുതുമെന്നും കോടതി വ്യക്തമാക്കി. അതിന് മുമ്പ് നടപ്പാക്കിയാൽ സംസ്ഥാന സർക്കാരിന് നല്ലത് എന്നും കോടതി.

കോവിഡ് സെൻറർ ആക്കിയത് രാഷ്ടീയ കളിയുടെ ഭാഗമെന്ന് വ്യക്തമായി എന്നും കോടതി.

ഈ കേസിൽ കക്ഷിയല്ലാത്ത യാക്കോബായ വിഭാഗം ഹാജരായ ഭട്ടിനെ കോടതി സംസാരിക്കാൻ അനുവദിച്ചില്ല.

കോവിഡ് സെൻറർ ആണ് വീണ്ടും സമയം അനുവദിക്കണം എന്ന് അറ്റോർണി പറഞ്ഞു എങ്കിലും കോടതി സമ്മതിച്ചില്ല.

എന്നാൽ താക്കോൾ ഏറ്റെടുക്കാം എന്നും അത് സൂക്ഷിക്കാം എന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.

ഇത്രയും നാൾ അത് സാധിച്ചില്ല ഇനി താക്കോൽ കോടതിയിൽ ആണ് സമർപ്പിക്കേണ്ടത് എന്നും കോടതി വാക്കാൽ വ്യക്തമാക്കി.

ഒരു വർഷം ആയി കാത്തിരിക്കുന്നു. ഇനി കബളിപ്പിക്കാൻ പറ്റില്ല എന്നും കോടതി ശക്തമായി പ്രതികരിച്ചു.

ഇന്ന് തന്നെ സമയം കിട്ടിയാൽ വിധി പുറപ്പെടുവിക്കും, അത് കേന്ദ്ര സേനക്കുള്ള ഉത്തരവായിരിക്കും എന്നും കോടതി വ്യക്തമാക്കി.

കോടതി ഉത്തരവുകളുടെ അന്തസ് ഉയർത്തേണ്ട നടപടി കോടതി തന്നെ ചെയ്യും. കബളിപ്പിക്കാമെന്ന് വിചാരിക്കണ്ട എന്നും അന്ത്യശാസനം നൽകി.

ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. എസ് ശ്രീകുമാറും, അഡ്വ. റോഷൻ ഡി. അലക്സാണ്ടറും ഹാജരായി