ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിൽ ജീവൻ നഷ്ടമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ക്രിസ്ത്യൻ കൗൺസിൽ ഓഫ് ചർച്ചസ് വൈസ് പ്രസിഡൻറ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി അധികൃതരോട് ആവശ്യപ്പെട്ടു. മരണപ്പെട്ട മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അനാഥരായ അമ്മ,ഭാര്യ, കുട്ടികൾ, വിധവയായ സഹോദരി, വികലാംഗയായ സഹോദരി എന്നിവരുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്തായിയുടെ വിധവയ്ക്കു സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ടു. . കെ.സി.സി.ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി.തോമസ്, കെ.സി.സി.കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ വർഗീസ് പോത്തൻ എന്നിവർ മെത്രാപ്പോലിത്ത യോടൊപ്പം മത്തായിയുടെ ഭവനം സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.