ഫാ. ജോബിൻ വർഗീസ് പഴയ സെമിനാരി മാനേജർ

കോട്ടയം പഴയ സെമിനാരി മാനേജർ ആയി ഇടുക്കി ഭദ്രാസനത്തിലെ ഫാ. ജോബിൻ വർഗീസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു. ജൂലൈ ഒന്നു മുതൽ നിയമനം പ്രാബല്യത്തിൽ വരും.

കോട്ടയം പഴയ സെമിനാരി  മാനേജരായി ഇടുക്കി അയ്യപ്പൻകോവിൽ പ്ലാത്തറയിൽ ഫാ.ജോബിൻ വർഗീസിനെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ  ബാവാ നിയമിച്ചു. വെരി.റവ. തോമസ് എബ്രഹാം കുറിയന്നൂർ കോർ എപ്പിസ്കോപ്പയ്ക്ക് പകരമായി 2020 ജൂലൈ 1 മുതലാണ് നിയമനം. ഇടുക്കി ഭദ്രാസനത്തിലെ വൈദീകനാണ്. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ  ബിരുദവും സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും History of Christianity യിൽ M.Th ഉം നേടി. കരിമ്പൻ സെന്റ് ജോർജ്, വെള്ളിമല സെന്റ് തോമസ് യൂണിയൻ ചർച്ച് എന്നീ ഇടവകകളിൽ വികാരിയായും  ഇടുക്കി ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്