നിരവധി പ്രാചീന പദങ്ങളും അന്യഭാഷാപദങ്ങളും ഈ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. അവയില്‍ ചുരുക്കം ചിലവ മാത്രമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരം പദങ്ങളുടെ തന്നെ എല്ലാ അര്‍ത്ഥങ്ങളും കാണിച്ചിട്ടില്ല. പൊതുവെ പറഞ്ഞാല്‍, സാധാരണ നിഘണ്ടുക്കളില്‍ കാണാത്തതും ഈ ഗ്രന്ഥത്തില്‍ കാണുന്നതുമായ ചില പദങ്ങളും അവയുടെ പ്രയോഗാര്‍ത്ഥങ്ങളും മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളു.
അര്‍ക്കദിയാക്കോന്‍ (ഗ്രീക്ക്) = ആര്‍ച്ച് ഡീക്കണ്‍
അപ്പസ്തോപ്പാ (സുറി.) = ബിഷപ്പ്
അനന്തിരസുഖം = പിന്‍ഗാമിത്വം
അവരാധിക്കുക = വ്യഭിചരിക്കുക
അരളിക്ക = തിരുശേഷിപ്പു പേടകം
ആയിസ്തപ്പെടുക = സഹകരിക്കുക, സംബന്ധിക്കുക
ഇംഗ്രേസ് = ഇംഗ്ലീഷ്
ഇളമീന്ന് = സഹായകന്‍, പിന്‍ഗാമി
ഊലാല (സുറി.) = സങ്കീര്‍ത്തനം
എലവിയര്‍ = ലേവ്യര്‍
ഏവന്‍ഗെലിത്ത (സുറി.) = സുവിശേഷകന്‍
ഏവന്‍ഗെലിയൊന്‍ (സുറി.) = സുവിശേഷം
എപ്പിസ്ക്കോപ്പ (സുറി.) = ബിഷപ്പ്
എടത്തിലെ മര്യാദ = നാട്ടുനടപ്പ്
എടത്തുട് = വേദ വിപരീതം
എഴുത്തിട്ട് കൊടുക്കുക = ഒപ്പിടുക
ഏകോല്‍ഭവിച്ചു = ഐക്യപ്പെട്ടു
ഐമോസ്യം = ഐക്യം
ഒപി = സ്നേഹം
ഒപ്പാരി = സദൃശ്യ വാക്യങ്ങള്‍
ഓസ്തി (ലത്തീന്‍) = പത്തീറ
കത്തനാര്‍ = നാട്ടുകാരനായ ക്രിസ്ത്യന്‍ പുരോഹിതന്‍
കശ്ശീശ = കത്തനാര്‍, പുരോഹിതന്‍, Priest
കത്തങ്ങളുടെ = കത്തനാര്‍മാരുടെ
കടുദാസു = കടലാസ്, എഴുത്ത്
കരിന്തല = തലമുറ
കഹനെ (സുറി.) = വൈദികന്‍
കുറി = ലേഖനം
കാരകാശ്ചിതമായ = കടുത്ത
കല്യന്‍ = കലി പണം
കയ്യാളിച്ചു = തോന്ന്യാസമായിട്ട്
കന്നിപ്പട്ടം = ശെമ്മാശ് സ്ഥാനം
കാറുകൊടന്‍ = ദുഷ്ടന്‍
കാവ്യര്‍ = പുറജാതിക്കാര്‍
കാപ്പ (സുറി.) = വൈദികരുടെ നീണ്ട പുറംകുപ്പായം
കാനോനാ (ഗ്രീക്ക്) = നിയമം
കാസോലിക്കാ (കാതോലിക്ക) (ഗ്രീക്ക്) = പ്രധാന മേലദ്ധ്യക്ഷന്‍ (റോമാ സാമ്രാജ്യത്തിനു വെളിയില്‍)
കാതോലിക്കാപ്പള്ളി = സാര്‍വത്രിക സഭ
കാതല്‍സുഖം = കാതല്‍ത്വം
കുറുവാന(കുര്‍ബാന) (സുറി.) = വിശുദ്ധ ബലി
കുറുവാനപ്പട്ടം = കശ്ശീശ സ്ഥാനം
കുമ്പങ്ങി = കമ്പനി
കൂടിവിചാരം = കൂടിയാലോചന
കെവുസാ (സുറി.) = സാക്ഷി പെട്ടകം
കെപ്പാലെഓന്‍ (സുറി.) = അദ്ധ്യായം
കൈവപ്പുകാര്‍ = പട്ടക്കാര്‍
കൊറപ്പിസ്ക്കോപ്പ = Arch Priest
ചിറ്റാണ്‍മക്കാര്‍ = സേവകര്‍
ചിറ്റിന്വം = വ്യഭിചാരം
ചിലവാര്‍പ്പ് = ചിലവഴിക്കല്‍
ചെമാശ് (ശെമ്മാശ്) (സുറി.) = ഡീക്കണ്‍
തക്സ (സുറി.) = ക്രമം
തണ്യ = മോശം
തീട്ടൂരം = രാജ കല്പന
ദര്‍ശനം = Order
ദെയ്വസുഖം = ദൈവത്വം
ദേവസയുടെ പൈശന്ന്യം = പിശാചിന്‍റെ അസൂയ
ദേവതപിടിത്തം = മന്ത്രവാദം
നിവ്യാ (സുറി.) = ദീര്‍ഘദര്‍ശി
നിവ്യൂസ (സുറി.) = പ്രവചനം
നീട്ട് = കല്പന
നെറിവുകാരന്‍ = നീതിമാന്‍
നെറ്റിയായിട്ടു = നിത്യനിദാനമായിട്ടു
പകച്ചു = തെറ്റി
പട്ടാങ്ങ = സത്യം
പട്ടസുഖം = പട്ടത്വം
പട്ടംകെട്ടുക = സ്ഥാനദാനം
പറങ്കി (അറബി) = പോര്‍ട്ടുഗീസുകാര്‍
പള്ളിത്തലെക്കാര്‍ = കൈക്കാരന്മാര്‍
പത്തീറാ (സുറി.) = പുളിപ്പില്ലാത്ത അപ്പം
പടാര്‍ത്ഥ = പ്രസംഗം
പറ്റില്‍ = കൈയ്യില്‍
പറ്റുശിട്ട് = രസീത്
പടിയോല = Minutes, യോഗനിശ്ചയം
പത്തിനാ = നഗരം
പാതിരി = നാട്ടുകാരനല്ലാത്ത ക്രിസ്ത്യന്‍ പുരോഹിതന്‍
പാത്രിയര്‍ക്ക(ക്കീസ്) (ഗ്രീക്ക്) = പ്രധാന മേലദ്ധ്യക്ഷന്‍ (റോമാ സാമ്രാജ്യത്തിനുള്ളില്‍)
പിസാ = പെസഹാ (Passover)
പ്രപ്പു = പിറവി
പ്രാങ്കായെര്‍ = പറങ്കികള്‍
പ്രമാണത്താലെ = കല്പനയാലെ
ബാബാ (ബാവാ) (സുറി.) = പിതാവ്
മദുബഹാ (സുറി.) = ശുദ്ധസ്ഥലം
മല്‍പാന്‍ (സുറി.) = ഗുരു
മഗൂദശെ (സുറി.) = മൃഗ്ശേന്മാര്‍ – പേഷ്യന്‍ ജ്ഞാനികള്‍
മഫ്രിയാന (സുറി.) = കാതോലിക്കായ്ക്കു സമാനമായി അന്ത്യോക്യന്‍ സഭയിലെ സ്ഥാനി
മഹറൊന്‍ (സുറി.) = മുടക്ക്
മാവുന്ദാ (സുറി.) = മാംദാനാ – സ്നാപകന്‍
മാമോദിസാ (സുറി.) = ജ്ഞാനസ്നാനം
മാനുഷസുഖം = മനുഷത്വം
മെത്രാപോലിത്താ (സുറി.) = ആര്‍ച്ച് ബിഷപ്പ്
മുഷ്ക്കരത്വം = അധികാരം
മുദ്രീയ = അടയാളം
മുളകുമടിശ്ശീല = ഖജനാവ്
മുന്മസുഖം = ത്രിത്വം
മുക്കാല്‍വട്ടം = ക്ഷേത്രം
മുറോന്‍ (സുറി.) = വിശുദ്ധ തൈലം
മെസ്രെന്‍ = ഈജിപ്ത്
മെമ്രാ (സുറി.) = പാട്ട്
മേല്പട്ടസുഖം = മെത്രാന്‍ സ്ഥാനം
യവനായ = ഗ്രീക്ക്
യാവന = ഭക്ഷണം
യാഭരിച്ചു = പ്രവര്‍ത്തിച്ചു
യോഗം = സഭ
രാജികം = രാജത്വം
ലുത്തിനിയാ = Litany, ഒരു പ്രാര്‍ത്ഥന
വന്മുട്ടുകള്‍ = വലിയ അടിയന്തിരങ്ങള്‍
വറുഗീദ് = പരിശ്ചേദന
വഴിപാട ് = വംശം
വഴിക്കാല = മരണസമയത്തെ പ്രാര്‍ത്ഥന
വിവദിക്ക = തര്‍ക്കിക്കുക
വിപദു = തര്‍ക്കം
വിചാരിച്ച് = ഭരിച്ച്
വെള്ളംകുടി = പ്രാതല്‍
ശ്ലീവാ (ശ്ലീബ.) (സുറി.) = കുരിശ്
ശ്ലീഹാ (സുറി.) = അപ്പോസ്തോലന്‍
സന്തു = അവയവം
സാധനം = കല്പന
സിമനാരി (സുറി.) = വൈദിക വിദ്യാലയം
സുന്നെദോസ് (ഗ്രീക്ക്) = മത നേതാക്കളുടെ സംഘം
സുല്ലൂര്‍ത്തം = വ്യഭിചാരം
സുരാലിപ്പ് = ചിത്രപ്പണി
സൈത്ത് (സുറി.) = ഒലിവെണ്ണ
സെപ്രാ (സുറി.) = പുസ്തകം
സൗത്താത്തിക്കോന്‍
(സ്ഥാത്തിക്കോന്‍) (സുറി.) = അധികാരപത്രം
ഹയ്ക്കല (സുറി.) = ദേവാലയം
ഹന്മീറാ (സുറി.) = പുളിപ്പുള്ള അപ്പം
റമ്പസുഖം = റമ്പാന്‍ (സന്യാസ) സ്ഥാനം
റംപാശ്ചന്‍ = റമ്പാന്‍
റൂഹാദകുദശാ (സുറി.) = പരിശുദ്ധാത്മാവ്
അടിയാട്ടി = ദാസി, അടിമ
അരൂപി = ആത്മാവ്, ദൈവം, പരിശുദ്ധാത്മാവ്
II
അരിഷ്ടത = കഷ്ടത, ദൗര്‍ഭാഗ്യം, ദാരിദ്ര്യം
അയര്‍ക്കുക = ഛിദ്രിക്കുക, അകലുക,
കോപിക്കുക, വെറുത്തു പറയുക, മൂര്‍ച്ഛിക്കുക, തളരുക
അയര്‍പ്പ് = അകല്‍ച്ച, ഭിന്നത, ഛിദ്രം,
വിരോധം, വ്യതിചലനം
അറാന്‍ = ഇല്ലാതാക്കുവാന്‍
അറ്റകുറ്റം = കുറവ്, കുറ്റം, ദോഷം, തെറ്റ്
അഴിവ്; അഴിക്കുക = നാശം, നശിപ്പ്; നശിപ്പിക്കുക
ആകല്‍ക്കറുസ = സാത്താന്‍, ദുഷ്ടാരൂപി
ആവലാതി (ധി) = സങ്കടാപേക്ഷ, പരാതി
ഇടത്തൂട് = വിപരീതമായത്, തെറ്റായമാര്‍ഗ്ഗം, വേദവിപരീതം, വേദവിരുദ്ധത,
മതവിരോധം
ഉതപ്പ് = പാപം, കുറ്റം, ഇടര്‍ച്ച, എതിര്‍പ്പ് (ഉത = കുറ്റംചെയ്യുക,
പാപം ചെയ്യുക)
ഉത്തരിപ്പ് = പരിഹാരം; ഉത്തരവാദിത്തം,
വീട്ടല്‍, കൊടുത്തുതീര്‍ക്കല്‍
ഉപവി = സ്നേഹം, സന്തോഷം കൃപ,
ദാനം, ധര്‍മ്മം, ഭൂതദയ,
ജീവകാരുണ്യപ്രവൃത്തി
ഉപോഷിക്കുക = ഉപവസിക്കുക, വ്രതമെടുക്കുക
ഉരുവം = രൂപം
ഉഷ, ഉഷപ്പ് = ഉഷസ്സ്, പ്രകാശം, പ്രഭാതം
എരിവ് = തീക്ഷ്ണത, തീവ്രത
ഒരുവന്‍തമ്പുരാന്‍ = ഏകദൈവം
ഒപി (ഒവി, ഓപി, ഓവി) = ഉപവി, സ്നേഹം
ക്നൂമ = ആളത്തം
കടുമ; കടുമപ്പെട്ട = കടുപ്പം, കഠിനം, ദുഷ്ടത; കടുത്ത
കടിയവഴി = ദുര്‍ഘടമാര്‍ഗ്ഗം
കപ്യം (കപ്പിയം); കപ്യക്കാരന്‍ = വ്യാജം, കളവ്; കള്ളന്‍, നുണയന്‍
കല്‍പ്പെട്ട = അധികമായ, വര്‍ദ്ധിച്ച
കാതല്‍, കാതല്‍ത്വം = തത്ത്വം, സാരാംശം, ഉണ്മ, സത്ത്, കാമ്പ്
കാവ്യര്‍ = അക്രൈസ്തവര്‍, പുറജാതികള്‍, വിജാതിയര്‍, ചണ്ഡാലര്‍.
കാഴ്ചക്കാര്‍ = ദര്‍ശകര്‍, ദീര്‍ഘദര്‍ശിമാര്‍
കൊടൂരം (കൊഠൂരം); കൊടൂരക്കാരന്‍ = കാഠിന്യം, കഠോരം; കഠിനന്‍
കൊണ്ടാടുക, കൊണ്ടാട്ടം = സമ്മതിക്കുക, ഏറ്റുപറയുക, ആദരിക്കുക; ആദരവ്, ആഘോഷം, സ്തോത്രം, സ്തുതി
കുരള = അസത്യം, കളവ്, നുണ, ഏഷണി
കൊള്ളുക = വാങ്ങുക, സ്വീകരിക്കുക
ചരതിക്കുക = ശേഖരിക്കുക, സൂക്ഷിച്ചുവയ്ക്കുക
ചണ്ഡാലര്‍ = കാവ്യര്‍
ചവളപ്പെട്ട = ചവിണ്ട, മുഷിഞ്ഞ, ഭംഗിയില്ലാത്ത, മോശമായ, വൈരൂപ്യമുള്ള
ചോദ്യത്തിനുടെ ദിവസം = ന്യായവിധിദിവസം, അന്ത്യവിധിനാള്‍
ജീവസ്സ് = ജീവല്‍ക്കാലം, ജീവിതം, ജീവന്‍, ചൈതന്യം
തണ്ണീര്‍കുടി = വഴിയാഹാരം, പാഥേയം
തണ്യം (തണ്ണിയ) = ചീത്ത, ദുഷിപ്പ്, മോശം, അധര്‍മ്മം തണ്ണിയദിവസം = നിര്‍ഭാഗ്യദിനം
തണ്യവന്‍ = മോശക്കാരന്‍, ഹീനന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
തിന്മപ്പെട്ടവന്‍ = ദുഷ്ടന്‍, തെറ്റുകാരന്‍
തീയത് = ചീത്ത, ദുഷിച്ചത്, തിന്മ
തേറുക; തേറ്റം = പശ്ചാത്തപിക്കുക; പശ്ചാത്താപം,
വിശ്വാസം ഏറ്റുപറയല്‍, അനുതാപഗീതം
ദിഷ്ടതി = ദിഷ്ടതയുടെ ദുഷിച്ച രൂപം. വിധി,
കടമ, ആവശ്യം, അനിവാര്യം ദിഷ്ടം = ഭാഗ്യം, വിധി; ദിഷ്ടി
ദ്വിഷ്ടം = ദൈവികദാനം, ദൈവേച്ഛ
ദുഷിപെട്ട = ചീത്തയായ, മോശമായ
ദേവസ = പിശാച്, അശുദ്ധാത്മാവ്
ദോഷത്താളര്‍ = പാപികള്‍, തെറ്റുകാര്‍
നിവ്യ = നിബിയ, പ്രവാചകന്‍
നിരപ്പ് = സമാധാനം, യോജിപ്പ്, ഒത്തുതീര്‍പ്പ്, ഐക്യം
നിരൂപണ = ആലോചന, ചിന്ത
നെറി, (നെറിവ്); നെറിവുകാരന്‍, നെറിവാളന്‍ = നേര്‍വഴി, ശ്രേഷ്ഠത, നീതി; നീതിമാന്‍
നെറിവുകെട്ടവന്‍ = അധര്‍മ്മി, അധമന്‍, ദുഷ്ടന്‍, നീതികെട്ടവന്‍
പകച്ചു = തെറ്റിപ്പോയി
പട്ടാങ്ങ; പട്ടാങ്ങപ്പെട്ട = സത്യം; സത്യമുള്ള;
പട്ടാങ്ങ ചെയ്യുക = വാഗ്ദാനം ചെയ്യുക
പൂജ = ആരാധന, ശുശ്രൂഷ
പരിഷ (പരുഷ) = കൂട്ടം, ജാതി
പറഞ്ഞൊപ്പ് = വാഗ്ദാനം
പാവാട = പാകിയ ആട, വിരിച്ച തുണി,
വിരിപ്പ് (വഴിയിലോ, ഇരിപ്പിടത്തിലോ)
പാഷണ്ഡത = മതവിശ്വാസമില്ലായ്മ, മതവിരുദ്ധാഭിപ്രായം, നാസ്തികത
പെരികെ = കൂടുതല്‍, അധികം
പൈശൂന്യം = അസൂയ, തീരാപ്പക, ചതി
ബസ്ക്യാമ്മ = (ബസ്ക്യാമ, ബര്‍സ്ക്യാമ) ഉടമ്പടിക്കാരി, സന്യാസിനി (പട്ടക്കാരന്‍റെ ഭാര്യ, കത്തനാരി, കത്തനാരത്തി) മസ്ക്യാമ എന്നത് ദുഷിച്ച രൂപം
ഭൂതീയം (ഭൂതിയം) = ഭൂതം, മൂലഘടകം, മൂലകം, വസ്തു.
നാലു ഭൂതിയം = ചതുര്‍ഭൂതങ്ങള്‍
ഭൂഷപ്പെടുക, ഭൂഷിക്കുക = അലങ്കരിക്കുക, (വേഷം) ധരി ക്കുക
മയ്യല്‍ (മയല്‍) = മങ്ങല്‍, മയക്കം, dusk, അരണ്ട വെളിച്ചം, ഉഷസ്സ്; മയ്യലേ = രാവിലേ, രാവ് പോകുന്ന നേരം
മിനക്കെടപ്പെട്ട = മിനക്കെട്ട, വൃര്‍ത്ഥമായ, വെറുതെയുള്ള, അനാവശ്യമായ, നിഷ്ഫലമായ
മുറയിടുക; മുറയിടല്‍ = മുറവിളിക്കുക, വിലപിക്കുക; വിലാപം
മറുതലിപ്പ് = എതിര്‍പ്പ്, വിരുദ്ധത
മുന്മത്വം (മുന്മസുവം) = ത്രിത്വം
മുമ്പിടുക = തുടക്കമിടുക, മുമ്പോട്ടു വരുക, മുമ്പിലാകുക
മുഷ്കരം; മുഷ്കരത്തം = ശക്തി, അധികാരം
മൂവൊരുവന്‍ = ത്രീയേകന്‍, ത്രീയേകദൈവം
മെമ്രാ = പാട്ട്, ഗീതം
യാവന (യാപന) = ആഹാരം, തീറ്റ, ഉപജീവനമാര്‍ഗ്ഗം
വഹിയാ = വയ്യാ (സംസ്കൃതസാമ്യം വരുത്തിയത്); വഹിക്കുയില്ല
വാങ്ങി = പിന്തിരിഞ്ഞു
വിമ്മിട്ടം (വിമ്മിഷ്ടം) = വിഷമം, ശ്വസിക്കുവാന്‍ പ്രയാസം
വിലങ്ങിടം = കാരാഗൃഹം, തടങ്കല്‍, തടവറ
സന്തുക്കള്‍ = (തന്തുക്കള്‍) ശരീരാവയവങ്ങള്‍, സന്ധികള്‍
സ്വതകര്‍മ്മം = സ്വതേയുള്ള പ്രവര്‍ത്തനം
സ്വത്വം = സമാധാനം, സ്വാതന്ത്ര്യം, സ്വസ്തി
സൂക്ഷിക്കുക = നോക്കുക, കരുതിയിരിക്കുക, കാക്കുക.
(ആദ്യ ഭാഗം ഡോ. എം. കുര്യന്‍ തോമസും രണ്ടാം ഭാഗം പി. തോമസ് പിറവവും തയ്യാറാക്കിയത്)