ബുധനൂർ പള്ളി
ബുധനൂർ: പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി ആരാധനയ്ക്കായി തൽക്കാലം തുറക്കേണ്ടതില്ല എന്നും ഞായറാഴ്ചകളിൽ ഇപ്പോൾ നിലനിൽക്കുന്ന ക്രമീകരണങ്ങൾക്ക് വിധേയമായി ആരാധനകൾ നടത്തുന്നതിനും ഇടവക വികാരി ഫാ.മാത്യു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു .ഈ തീരുമാനത്തിന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് അംഗീകാരം നൽകുകയും ചെയ്യ്തു.
കാർത്തികപ്പള്ളി കത്തീഡ്രലിൽ തൽസ്ഥിതി തുടരും
ഹരിപ്പാട്: പള്ളികൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ സർക്കാർ അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാർത്തികപ്പള്ളി സെന്റ്. തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ആരാധനയ്ക്കായി കൂടുതൽ വിശ്വാസികളെ പ്രവേശിപ്പിക്കേണ്ടതില്ലന്ന് വികാരി ഫാ.ബിജി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.
ഞായറാഴ്ചകളിൽ ഇപ്പോൾ നിലനിൽക്കുന്ന ക്രമീകരണങ്ങൾക്ക് വിധേയമായി ആരാധനകൾ നടത്തുന്നതിനും സന്ദർശകർക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നതിനും തീരുമാനമായി. ഈ ആഴ്ച കൂടുന്ന പരിശുദ്ധ സുന്നഹദോസിന്റെ തീരുമാനങ്ങൾക്ക് വിധേയമായി തുടർനടപടികൾ സ്വീകരിക്കും.
കുടശ്ശനാട്
പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുടശ്ശനാട് സെൻ്റ്.സ്റ്റിഫൻസ് ഓർത്തഡോക്സ് കത്തിഡ്രൽ ദേവാലയത്തിലെ ആരാധന ക്രമികരണങ്ങൾ തൽസ്ഥിതി (5 പേർ, ലോക് ഡൗൺ കാലം പോലെ) ജൂൺ 30 വരെ തുടരുവാനും ആവശ്യമായ കൗദാശിക കാര്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി നിറവേറ്റുവാനും ഇടവക വികാരി ഫാ. ഷിബു വർഗീസിൻ്റെ അധ്യക്ഷതയിലും സഹവികാരി ഫാ.മത്തായി സഖറിയയുടെ സാന്നിദ്ധ്യത്തിലും 07-06-2020 – ൽ കൂടിയ ഇടവക മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.