ഏലിയാമ്മ ജോൺ നിര്യാതയായി

കായംകുളം നഗരസഭ വൈസ്‌ചെയർമാനും മലങ്കര ഓർത്തഡോൿസ്‌ സഭാ മാനേജിങ് കമ്മിറ്റി അംഗവും ആയിരുന്ന  അഡ്വ. ജോസഫ് ജോണിന്റെ മാതാവും, പരേതനായ അഡ്വ. ജി. ജോണിന്റെ സഹധർമ്മിണിയുമായ ഏലിയാമ്മ ജോൺ ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചൂ. ശവസംസ്‌കാരം ശനിയാഴ്ച കായംകുളം കാദീശാ പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.