നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2020; ഇടവക സന്ദർശനങ്ങൾ വിജയകരമായി തുടരുന്നു
വാഷിംഗ്ടൺ ഡി.സി.: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ടീം ബെൻസേലം സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു.
മാർച്ച് 1 ന് നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ഷിബു വി. മത്തായി കോൺഫറൻസ് പ്രതിനിധികളെ സ്വാഗതം ചെയ്തു. കോൺഫറൻസ് ജനറൽ സെക്രട്ടറി ജോബി ജോൺ, സുവനീർ ചീഫ് എഡിറ്റർ സോഫി വിൽസൺ, കമ്മിറ്റി അംഗങ്ങളായ സണ്ണി വർഗീസ്, ജേക്കബ് ജോസഫ്, ശോഭ ജേക്കബ്, കോര ചെറിയാൻ, ഇടവകാംഗവും സഭ മാനേജിങ് കമ്മിറ്റി അംഗവുമായ ജോ എബ്രഹാം, ഇടവകയുടെ സെക്രട്ടറി സന്തോഷ് നൈനാൻ, ട്രസ്റ്റി തോമസ് ചെറിയാൻ, ഭദ്രാസന അസംബ്ലി അംഗം ഗ്രിഗറി വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജോബി ജോൺ, സോഫി വിൽസൺ, ജോ എബ്രഹാം എന്നിവർ കോൺഫറൻസിനെ കുറിച്ചും, രജിസ്ട്രേഷനെ കുറിച്ചും, സുവനീറിനെ കുറിച്ചും വിവരണങ്ങൾ നൽകി. ഫാ. ഷിബു വി. മത്തായിയും ജോബി ജോണും ചേർന്ന് രജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു. തുടർന്ന് നിരവധി അംഗങ്ങൾ രജിസ്റ്റർ ചെയ്യുകയും, ജോ എബ്രഹാം, സാക് സക്കറിയ , പോൾ മത്തായി എന്നിവർ ഗ്രാൻഡ് സ്പോൺസർഷിപ്പ് എടുക്കുകയും സുവനീറിലേക്കു പരസ്യങ്ങൾ ലഭിക്കുകയും ചെയ്തു.
ഇടവകയിൽ നിന്നും നൽകി കൊണ്ടിരിക്കുന്ന സഹായങ്ങൾക്കും സഹകരണങ്ങൾക്കും കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.