സ്റ്റാറ്റൻഐലൻഡ് ഇടവക കോൺഫറൻസ്  പ്രതിനിധികൾ സന്ദർശിച്ചു

രാജൻ  വാഴപ്പള്ളിൽ.

 

വാഷിംഗ്ടൺ ഡി.സി. :  ജൂലൈ 15 മുതൽ  18  വരെ  അറ്റ്ലാൻറ്റിക്ക് സിറ്റിയിലെ റാഡിസൺ ക്ലാറിഡ്ജ് ബീച്ച്  റിസോർട്ട് ഹോട്ടലിൽ  വച്ചു  നടക്കുന്ന  നോർത്ത്  ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ്  ഇടവക  സന്ദർശനങ്ങളുടെ  ഭാഗമായി കമ്മിറ്റി അംഗങ്ങൾ  സ്റ്റാറ്റൻ  ഐലൻഡ്  മാർ  ഗ്രീഗോറിയോസ്  സിറിയൻ  ഓർത്തഡോക്സ്‌  ഇടവക  സന്ദർശിച്ചു.

ഫെബ്രുവരി  23 നു  ഞായർ  വിശുദ്ധ  കുർബാനക്ക് ശേഷം  നടന്ന യോഗത്തിൽ  വികാരി  ഫാ. ഡോ. ജോൺസൺ  സി. ജോൺ  ടീം  അംഗങ്ങളെ സ്വാഗതം  ചെയ്ത്    ടീം അംഗങ്ങളെ  പരിചയപ്പെടുത്തി.

കോൺഫറൻസ്  പ്രതിനിധികളായ  സണ്ണി വർഗീസ്, അജോയ് ജോർജ്, ബിജു  തോമസ്, നോബിൾ വർഗീസ്, ജീത്തു  വർഗീസ്, ഇടവകയുടെ  സെക്രട്ടറി  കൊച്ചുമ്മൻ കൊച്ചുമ്മൻ, ട്രസ്റ്റി  നിബു  ഈപ്പൻ, മലങ്കര  അസോസിയേഷൻ  അംഗം  തോമസ്  എടത്തികുന്നേൽ, ഭദ്രാസന  ഗ്രോ (GROW)  സെക്രട്ടറി  പിൻസി  ജോയി   എന്നിവർ  യോഗത്തിൽ  പങ്കെടുത്തു.

സണ്ണിവർഗീസ്, അജോയ്  ജോർജ് എന്നിവർ  കോൺഫറസിനെകുറിച്ചും, ഫണ്ടുശേഖരണത്തെകുറിച്ചും  സംസാരിച്ചു. കൂടാതെ  കോൺഫറസിൽ  പ്രസിദ്ധീകരിക്കുന്ന  ആകർഷകമായ  സുവനീറിനെക്കുറിച്ചും വിവരം  നൽകി.

ഇടവക വികാരിയും സണ്ണി വർഗീസും ചേർന്ന് രജിസ്ട്രേഷൻ കിക്ക്ഓഫ് നിർവഹിച്ചു. തുടർന്ന്  രണ്ട്  അംഗങ്ങൾ ഗ്രാൻഡ് സ്പോൺസർമാർ  ആകുകയും, അഞ്ച്  കുടുംബങ്ങൾ  കോൺഫറൻസിന്  രജിസ്റ്റർ  ചെയ്യുകയും, നിരവധി  അംഗങ്ങൾ  സുവനീറിലേക്ക്  പരസ്യങ്ങൾ  നൽകുകയും  ചെയ്തു.

ഇടവകയിൽ  നിന്നും നൽകിയ എല്ലാ സഹായങ്ങൾക്കും, പ്രേത്യേകിച്ഛ്   യോഗത്തിനുള്ള ക്രമീകരണങ്ങൾ നൽകിയ നോബിൾ  വർഗീസിനോടും, ബിജു  തോമസിനോടും, ഇടവകയോടുമുള്ള  നന്ദി സണ്ണി വർഗീസ്  അറിയിച്ചു.